ആഭ്യന്തര ഓഹരി വിപണിയില്‍ ചൊവ്വാഴ്ച രാവിലെയും തിരിച്ചടി തുടരുന്നു. ചൊവ്വാഴ്ച രാവിലെ സെന്‍സെക്സ് 111 പോയിന്‍റ് തിരിച്ചടി നേരിട്ടു.
വിപണി ആരംഭിച്ച് ഏതാനും നിമിഷങ്ങള്‍ക്കകം മുംബൈ ഓഹരി വിപണി സൂചിക 111.09 പോയിന്‍റ് അഥവാ 0.76 ശതമാനം തിരിച്ചടി നേരിട്ട് 14,534.57 എന്ന നിലയിലേക്ക് താണു. തിങ്കളാഴ്ച വൈകിട്ട് വിപണി വ്യാപാരം അവസാനിപ്പിച്ച സമയത്ത് സെന്‍സെക്സ് 79 പോയിന്‍റ് നഷ്ടത്തിലായിരുന്നു.
ഇതിനു സമാനമായി ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 28.05 പോയിന്‍റ് അഥവാ 0.64 ശതമാനം തിരിച്ചടിയോടെ 4,365 എന്ന നിലയിലേക്ക് താണു.
ചൊവ്വാഴ്ച രാവിലെ വിപണിയില്‍ മുന്‍ നിര ഓഹരികള്‍ ഉള്‍പ്പെടെ ഒട്ടേറെ കമ്പനികളുടെ ഓഹരികള്‍ക്ക് തിരിച്ചടി നേരിട്ടതായി ഓഹരി വൃത്തങ്ങള്‍ സൂചിപ്പിച്ചു.
|