പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > ഓഹരി വിപണി > വിപണി നഷ്ടത്തില്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വിപണി നഷ്ടത്തില്‍

ആഭ്യന്തര ഓഹരി വിപണിയില്‍ തിങ്കളാഴ്ച തുടക്കം മുതല്‍ തന്നെ തിരിച്ചടി നേരിട്ട സൂചികകള്‍ പന്ത്രണ്ട് മണിയോടെ ഒരളവ് തിരിച്ചുവന്നു. എന്നാല്‍ വീണ്ടും മാന്ദ്യത്തിലായ വ്യാപാരത്തിന് ഒടുവില്‍ സെന്‍സെക്സ് 79 പോയിന്‍റ് നഷ്ടത്തിലായി.

വിപണി ആരംഭിച്ച് നിമിഷങ്ങള്‍ക്കകം സെന്‍സെക്സ് 30 പോയിന്‍റ് തിരിച്ചടി നേരിട്ടു. എങ്കിലും പിന്നീട് ചാഞ്ചാടി നില്‍ക്കുകയായിരുന്നു സൂചികകള്‍. വൈകിട്ട് വ്യാപാരം അവസാനിപ്പിച്ച സമയത്ത് സെന്‍സെക്സ് 78.52 പോയിന്‍റ് അഥവാ 0.53 ശതമാനം നഷ്ടത്തില്‍ 14,645.66 എന്ന നിലയിലേക്ക് താണു.

ഇതിനു സമാനമായി ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 0.85 ശതമാനം നഷ്ടത്തില്‍ 4393.05 എന്ന നിലയിലേക്ക് താണു.

വ്യാപാ‍രസമ്മര്‍ദ്ദവും ആഗോള ഓഹരി വിപണിയില്‍ ഉണ്ടായ മാന്ദ്യവുമാണ് ആഭ്യന്തര വിപണിയിലും ദൃശ്യമായതെന്ന് ഓഹരി വിപണി വൃത്തങ്ങള്‍ സൂചിപ്പിച്ചു.

തിങ്കളാഴ്ച മുംബൈ ഓഹരി വിപണിയില്‍ വ്യാപാരത്തിനെത്തിയ 2,575 സ്ഥാപനങ്ങളുടെ ഓഹരികളില്‍ 1,490 എണ്ണം നഷ്ടത്തിലായപ്പോള്‍ 992 എണ്ണം ലാഭത്തിലും ബാക്കിയുള്ള 93 എണ്ണം സ്ഥിരത കൈവരിക്കുകയും ചെയ്തു.
കൂടുതല്‍
വിപണിയില്‍ തിരിച്ചടി
സെന്‍സെക്സ് 369 പോയിന്‍റ് നഷ്ടത്തില്‍
സെന്‍സെക്സ് 268 പോയിന്‍റ് താണു
വിപണിയില്‍ തിരിച്ചടി തുടരുന്നു
സെന്‍സെക്സ് 119 പോയിന്‍റ് നഷ്ടം
വിപണിയില്‍ തിരിച്ചടി