ആഭ്യന്തര ഓഹരി വിപണിയില്‍ തിങ്കളാഴ്ച രാവിലെ നേരിയ തോതിലുള്ള തിരിച്ചടിയുണ്ടായി. വിപണി ആരംഭിച്ച് ഏതാനും നിമിഷങ്ങള്‍ക്കകം സെന്‍സെക്സ് 30 പോയിന്‍റ് താഴേക്ക് പോയി.
തിങ്കളാഴ്ച ആഗോള ഓഹരി വിപണിയിലും ഏഷ്യന്‍ വിപണികളിലും പൊതുവെ മാന്ദ്യമാണെന്ന് ഓഹരി വൃത്തങ്ങള്‍ പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ച വിപണി വ്യാപാരം അവസാനിപ്പിച്ച സമയത്ത് സെന്‍സെക്സ് 369 പോയിന്‍റ് നഷ്ടത്തിലായിരുന്നു.
തിങ്കളാഴ്ച രാവിലെ വിപണിയില്‍ പത്ത് മണിയോടെ സെന്‍സെക്സ് 30 പോയിന്‍റ് താണ് 14,693 എന്ന നിലയിലേക്കാണ് താണത്. ഇതിനൊപ്പം ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 17 പോയിന്‍റ് താണ് 4,413 എന്ന നിലയിലേക്ക് പോയി.
മുന്‍ നിര ഓഹരികള്‍ ഉള്‍പ്പെടെ ഒട്ടേറെ കമ്പനികളുടെ ഓഹരികള്‍ക്ക് തിങ്കളാഴ്ച രാവിലെ തിരിച്ചടിയുണ്ടായി.
|