ആഭ്യന്തര ഓഹരി വിപണിയില്‍ വ്യാഴാഴ്ച രാവിലെ മുതല്‍ തന്നെ തിരിച്ചടി നേരിട്ട സൂചികകള്‍ ഇടയ്ക്ക് ചാഞ്ചാടി നിന്നു. വൈകിട്ട് വിപണി വ്യാപാരം അവസാനിപ്പിച്ച സമയത്ത് സെന്‍സെക്സ് 368.94 പോയിന്‍റ് നഷ്ടത്തിലായി.
ബുധനാഴ്ച 119 പോയിന്‍റ് നഷ്ടത്തില്‍ അവസാനിച്ച സെന്‍സെക്സ് വ്യാഴാഴ്ച തുടക്കത്തില്‍ തന്നെ വന്‍ തിരിച്ചടിയാണ് നേരിട്ടത്. വൈകിട്ട് വ്യാപാരം അവസാനിപ്പിച്ച സമയത്ത് സെന്‍സെക്സ് 368.94 പോയിന്‍റ് അഥവാ 2.44 ശതമാനം നഷ്ടത്തില്‍ 14,724.18 എന്ന നിലയിലേക്ക് താണു.
ഇതിനൊപ്പം ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 98 പോയിന്‍റ് അഥവാ 2.17 ശതമാനം നഷ്ടത്തില്‍ 4430.70 എന്ന നിലയില്‍ അവസാനിച്ചു.
വ്യാഴാഴ്ച മുംബൈ ഓഹരി വിപണിയില്‍ വ്യാപാരത്തിനെത്തിയ 2,730 സ്ഥാപനങ്ങളുടെ ഓഹരികളില്‍ 1,849 എണ്ണം നഷ്ടത്തിലായപ്പോള്‍ 812 എണ്ണം ലാഭത്തിലും 69 എണ്ണം സ്ഥിരതയും കൈവരിച്ചു.
റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രമുഖരായ ഡി.എല്‍.എഫ്, ജയപ്രകാശ് അസോസിയേറ്റ്സ് എന്നിവയ്ക്കൊപ്പം റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഓഹരി വിലയും 7.7 ശതമാനം വീതം നഷ്ടത്തിലായി.
വ്യാഴാഴ്ച വിപണിയില്‍ പ്രമുഖ ബാങ്കുകളുടെയെല്ലാം ഓഹരി വില 3 മുതല്‍ 8 ശതമാനം വരെ നഷ്ടത്തിലായി. എസ്.ബി.ഐ ഓഹരി വില 6 ശതമാനവും ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി എന്നിവ 5 ശതമാനവും എച്ച്.ഡി.എഫ്.സി ബാങ്ക് 3.5 ശതമാനവും നഷ്ടത്തിലായി.
വ്യാഴാഴ്ച വിപണി അവസാനിച്ച സമയത്ത് എല്‍ ആന്‍റ് ടി ഓഹരി വില 5 ശതമാനം താണ് 2661 രൂപയായി കുറഞ്ഞു. ഇതിനൊപ്പം ഭെല്‍ ഓഹരി വില 4.5 ശതമാനം നഷ്ടത്തില്‍ 1,708 രൂപയായി താണു.
റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ഓഹരി വില 3.7 ശതമാനവും മാരുതി സുസുക്കി, എ.സി.സി എന്നിവയ്ക്കൊപ്പം റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവ 3 ശതമാനം വീതവും നഷ്ടത്തിലായി.
ഹിന്‍ഡാല്‍ക്കോ, എന്‍.റ്റി.പി.സി എന്നിവ 2.5 വീതം ശതമാനം നഷ്ടത്തിലും ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഐ.റ്റി.സി, മഹീന്ദ്ര എന്നിവയുടെ ഓഹരി വില 2 ശതമാനവും നഷ്ടത്തിലായി.
അതേ സമയം ഐ.റ്റി രംഗത്തെ പ്രമുഖ കമ്പനിയായ ഇന്‍ഫോസിസ് ടെക്നോളജീസ് ഓഹരി വില 4 ശതമാനം വര്‍ദ്ധനയോടെ 1689 രൂപയായി ഉയര്‍ന്നു. ഇതിനൊപ്പം സത്യം കമ്പ്യൂട്ടേഴ്സ് 1.4 ശതമാനവും എച്ച്.സി.എല്‍ ടെക്നോളജീസ്, ഐ ഫെക്സ്, പറ്റ്നി കമ്പ്യൂട്ടേഴ്സ് എന്നിവയും മെച്ചപ്പെട്ട നേട്ടം കൈവരിച്ചു.
|