വ്യാഴാഴ്ചയും തിരിച്ചടി തുടരുന്ന ആഭ്യന്തര ഓഹരി വിപണിയില്‍ സെന്‍സെക്സ് വ്യാഴാഴ്ച രാവിലെ പതിനൊന്നേകാലോടെ 268 പോയിന്‍റ് താണ് 14824 എന്ന നിലയിലേക്ക് പോയി. വ്യാഴാഴ്ച രാവിലെ തുടക്കത്തില്‍ സെന്‍സെക്സ് 162 പോയിന്‍റ് തിരിച്ചടി നേരിട്ടിരുന്നു.
ബുധനാഴ്ച വൈകിട്ട് വിപണി വ്യാപാരം അവസാനിപ്പിച്ച സമയത്ത് സെന്‍സെക്സ് 119 പോയിന്‍റ് നഷ്ടത്തിലായിരുന്നു. എന്നാല്‍ വ്യാഴാഴ്ച രാവിലെയും തിരിച്ചടി തുടരുകയാണുണ്ടായത്. മുന്‍ നിര ഓഹരികള്‍ ഉള്‍പ്പെടെ മിക്ക ഓഹരികള്‍ക്കും വ്യാഴാഴ്ച രാവിലെ തിരിച്ചടിയുണ്ടായിട്ടുണ്ട്.
ഇതിനു സമാനമായി ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 71 പോയിന്‍റ് തിരിച്ചടി നേരിട്ട് 4457 എന്ന നിലയിലേക്കും താണു. വില്‍പ്പന സമ്മര്‍ദ്ധവും ആഗോള ഓഹരി വിപണിയില്‍ ഉണ്ടായ നേരിയ മാന്ദ്യവുമാണ് വിപണിയില്‍ തിരിച്ചടിക്ക് പ്രധാന കാരണമെന്ന് ഓഹരി വൃത്തങ്ങള്‍ പറയുന്നു.
|