പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > ഓഹരി വിപണി > വിപണിയില്‍ തിരിച്ചടി തുടരുന്നു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വിപണിയില്‍ തിരിച്ചടി തുടരുന്നു

WDWD
ആഭ്യന്തര ഓഹരി വിപണിയില്‍ വ്യാഴാഴ്ചയും തിരിച്ചടി തുടരുന്നു. വ്യാഴാഴ്ച രാവിലെ മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് 162 പോയിന്‍റ് തിരിച്ചടി നേരിട്ടു.

ബുധനാഴ്ച വൈകിട്ട് വിപണി വ്യാപാരം അവസാനിപ്പിച്ച സമയത്ത് സെന്‍സെക്സ് 119 പോയിന്‍റ് നഷ്ടത്തിലായിരുന്നു. എന്നാല്‍ വ്യാഴാഴ്ച രാവിലെയും തിരിച്ചടി തുടരുകയാണുണ്ടായത്.

വ്യാഴാഴ്ച രാവിലെ വ്യാപാരം ആരംഭിച്ച് ഏതാനും നിമിഷങ്ങളക്കം സെന്‍സെക്സ് 162 പോയിന്‍റ് തിരിച്ചടി നേരിട്ട് 14,930 എന്ന നിലയിലേക്ക് താണു.

ഇതിനു സമാനമായി ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 41 പോയിന്‍റ് തിരിച്ചടി നേരിട്ട് 4,487 എന്ന നിലയിലേക്കും താണു. വില്‍പ്പന സമ്മര്‍ദ്ധവും ആഗോള ഓഹരി വിപണിയില്‍ ഉണ്ടായ നേരിയ മാന്ദ്യവുമാണ് വിപണിയില്‍ തിരിച്ചടിക്ക് പ്രധാന കാരണമെന്ന് ഓഹരി വൃത്തങ്ങള്‍ പറയുന്നു.
കൂടുതല്‍
സെന്‍സെക്സ് 119 പോയിന്‍റ് നഷ്ടം
വിപണിയില്‍ തിരിച്ചടി
വിപണിയില്‍ വന്‍ തിരിച്ചടി
വിപണിയില്‍ തിരിച്ചടി
വിപണിയില്‍ നേരിയ ഉയര്‍ച്ച
സെന്‍സെക്സ് 336 പോയിന്‍റ് ലാഭം