പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > ഓഹരി വിപണി > സെന്‍സെക്സ് 119 പോയിന്‍റ് നഷ്ടം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സെന്‍സെക്സ് 119 പോയിന്‍റ് നഷ്ടം

WDWD
ആഭ്യന്തര ഓഹരി വിപണിയില്‍ ബുധനാഴ്ച രാവിലെ മുതല്‍ തന്നെ തിരിച്ചടി നേരിട്ട സൂചികകള്‍ ഇടയ്ക്ക് നില മെച്ചപ്പെടുത്തി. എങ്കിലും വൈകിട്ട് വ്യാപാരം അവസാനിപ്പിച്ച സമയത്ത് സെന്‍സെക്സ് 119.01 പോയിന്‍റ് അഥവാ 0.78 ശതമാനം നഷ്ടത്തില്‍ 15,093.12 എന്ന നിലയിലേക്ക് താണു.

ഇതിനു സമാനമായി ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 23 പോയിന്‍റ് അഥവാ 0.51 ശതമാനം നഷ്ടത്തില്‍ 4529.05 എന്ന നിലയിലേക്ക് താണു.

ഇടവേളയില്‍ സെന്‍സെക്സ് 15,273 എന്ന നില വരെ ഉയര്‍ന്നിരുന്നു. ഇതിനൊപ്പം 15,013 എന്ന നിലയിലേക്ക് താഴുകയും ചെയ്തു.

ആഗോള ഓഹരി വിപണിയില്‍ ഉണ്ടായ മാന്ദ്യവും എണ്ണ വിലയിലെ കുറവും ഒപ്പം വിപണിയിലെ വില്‍പ്പന സമ്മര്‍ദ്ദവും വിപണിയില്‍ മാന്ദ്യത്തിനു കാരണമായി.

ബുധനാഴ്ച മുംബൈ ഓഹരി വിപണിയില്‍ വ്യാപാരത്തിനെത്തിയ 2,749 സ്ഥാപനങ്ങളുടെ ഓഹരികളില്‍ 1,420 എണ്ണം നഷ്ടത്തിലായെങ്കിലും 1,238 എണ്ണം ഒരളവ് നേട്ടം കൈവരിച്ചു. ഇതിനൊപ്പം ബാക്കിയുള്ള 91 എണ്ണം സ്ഥിരത കൈവരിക്കുകയും ചെയ്തു.

ബുധനാഴ്ച ബാങ്കിംഗ് സൂചിക 2.2 ശതമാനം നഷ്ടത്തില്‍ 7,271 ആയപ്പോള്‍ റിയാലിറ്റി സൂചിക 1.3 ശതമാനം നഷ്ടത്തില്‍ 5,611 രൂപയായും താണു. അതേ സമയം ഐ.റ്റി., ഹെല്‍ത്ത് സൂചികകള്‍ ഓരോ ശതമാനം വീതം വര്‍ദ്ധിച്ച് യഥാക്രമം 3,814, 4,280 എന്നീ നിലകളിലേക്ക് ഉയരുകയാണുണ്ടായത്.

ബുധനാഴ്ച വിപണിയില്‍ വന്‍ നഷ്ടം വരുത്തിയ ഓഹരികളില്‍ ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവയുടെ ഓഹരി വില 3.7 ശതമാനം വീതം നഷ്ടത്തില്‍ യഥാക്രമം 711 രൂപ, 1,217 രൂപ എന്നീ നിലകളിലേക്ക് താണു.

ഡി.എല്‍.എഫ് ഓഹരി വില 3.3 ശതമാനം കുറഞ്ഞ് 549 രൂപയായപ്പോള്‍ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ വില 2.5 ശതമാനം നഷ്ടത്തില്‍ 1068 രൂപയായി താഴേക്ക് പോയി.

ഇതിനൊപ്പം എച്ച്.ഡി.എഫ്.സി, ഹിന്‍ഡാല്‍ക്കോ എന്നിവയുടെ വില 2 ശതമാനം നഷ്ടത്തില്‍ യഥാക്രമം 2414 രൂപ, 140 രൂപ എന്നീ നിലകളിലേക്ക് താണു.

എല്‍ ആന്‍റ് ടി, ടാറ്റാ പവര്‍, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് എന്നിവയുടെ ഓഹരി വില 2 ശതമാനം വീതവും
മാരുതി സുസുക്കി, ഭെല്‍, ജയപ്രകാശ് അസോസിയേറ്റ്സ് എന്നിവയുടെ ഓഹരി വില ഒരു ശതമാനം വീതം നഷ്ടത്തിലായി.

അതേ സമയം സ്റ്റെര്‍ലൈറ്റ് ഓഹരി വില 2.7 ശതമാനം വര്‍ദ്ധനയോടെ 613 രൂപയായി ഉയര്‍ന്നപ്പോള്‍ ഇന്‍ഫോസിസ് ടെക്നോളജീസ്, ടി.സി.എസ് എന്നിവയുടെ ഓഹരി വില ഒരു ശതമാനം വീതം വര്‍ദ്ധിച്ച് യഥാക്രമം 1625, 826 എന്നീ നിലകളിലേക്കും ഉയര്‍ന്നു. സത്യം കമ്പ്യൂട്ടേഴ്സ് ഓഹരി വില ഒരു ശതമാനം വര്‍ദ്ധനയോടെ 406 രൂപയുമായി.
കൂടുതല്‍
വിപണിയില്‍ തിരിച്ചടി
വിപണിയില്‍ വന്‍ തിരിച്ചടി
വിപണിയില്‍ തിരിച്ചടി
വിപണിയില്‍ നേരിയ ഉയര്‍ച്ച
സെന്‍സെക്സ് 336 പോയിന്‍റ് ലാഭം
വിപണിയില്‍ വന്‍ മുന്നേറ്റം