പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > ഓഹരി വിപണി > വിപണിയില്‍ തിരിച്ചടി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വിപണിയില്‍ തിരിച്ചടി

WDWD
ആഭ്യന്തര ഓഹരി വിപണിയില്‍ ബുധനാഴ്ച രാവിലെ ഒരളവ് വലിയ തോതിലുള്ള തിരിച്ചടിയുണ്ടായി. സെന്‍സെക്സ് 197 പോയിന്‍റ് താഴേക്ക് പോയി.

വിപണി ആരംഭിച്ച് ഏതാനും നിമിഷങ്ങള്‍ക്കം തിരിച്ചടി നേരിട്ട മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് പത്ത് മണിയോടെ 197 പോയി‌ന്‍റ് തിരിച്ചടി നേരിട്ട് 15014 എന്ന നിലയിലേക്ക് താണു.

ഇതിനു സമാനമായി ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 52 പോയിന്‍റ് തിരിച്ചടിയേറ്റ് 4499 എന്ന ന്നിലയിലേക്കും താണു.

ചൊവ്വാഴ്ച വൈകിട്ട് സെന്‍സെക്സ് 292 പോയിന്‍റ് നഷ്ടത്തിലായിരുന്നു വിപണി വ്യാപാരം അവസാനിപ്പിച്ചത്. ആഗോള ഓഹരി വിപണിക്കൊപ്പം ഏഷ്യന്‍ വിപണികളിലും ഉണ്ടായ മാന്ദ്യത്തിന്‍റെ തുടര്‍ച്ചയാണ് ആഭ്യന്തര ഓഹരി വിപണിയിലും ഉണ്ടായതെന്ന് ഓഹരി വൃത്തങ്ങള്‍ പറയുന്നു.

മിക്ക മുന്‍ നിര ഓഹരികള്‍ക്കും ബുധനാഴ്ച രാവിലെ നേരിയ തോതിലുള്ള തിരിച്ചടി നേരിട്ടിട്ടുണ്ട്.
കൂടുതല്‍
വിപണിയില്‍ വന്‍ തിരിച്ചടി
വിപണിയില്‍ തിരിച്ചടി
വിപണിയില്‍ നേരിയ ഉയര്‍ച്ച
സെന്‍സെക്സ് 336 പോയിന്‍റ് ലാഭം
വിപണിയില്‍ വന്‍ മുന്നേറ്റം
സെന്‍സെക്സ് 51 പോയിന്‍റ് നേട്ടം