പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > ഓഹരി വിപണി > വിപണിയില്‍ വന്‍ തിരിച്ചടി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വിപണിയില്‍ വന്‍ തിരിച്ചടി
സെന്‍സെക്സ് 292 പോയിന്‍റ് നഷ്ടത്തിലായി

WDWD
ആഭ്യന്തര ഓഹരി വിപണിയില്‍ ചൊവ്വാഴ്ച വൈകിട്ട് വിപണി വ്യാപാരം അവസാനിപ്പിച്ച സമയത്ത് സെന്‍സെക്സ് 292 പോയിന്‍റ് നഷ്ടത്തിലായി.

ചൊവ്വാഴ്ച രാവിലെ സാമാന്യം മെച്ചപ്പെട്ട തുടക്കം കുറിച്ച സൂചികകള്‍ ഇടയ്ക്ക് ചാഞ്ചാട്ടത്തോടെ തുടര്‍ന്നു. എന്നാല്‍ പതിനൊന്ന് മണിയോടെ തിരിച്ചടിയേറ്റ സൂചികകള്‍ പിന്നീട് നഷ്ടം മാത്രമാണ് സൂചിപ്പിച്ചത്.

വിപണി വ്യാപാരം അവസാനിപ്പിച്ച സമയത്ത് സെന്‍സെക്സ് 291.79 പോയിന്‍റ് അഥവാ 1.88 ശതമാനം നഷ്ടപ്പെട്ട് 15,212.13 എന്ന നിലയിലേക്ക് താണു. ഇടവേളയില്‍ സെന്‍സെക്സ് 15,125 എന്ന നിലവരെ താണിരുന്നു. ഇടയ്ക്ക് സെന്‍സെക്സ് 15,580 വരെ ഉയരുകയും ചെയ്തിരുന്നു.

ഇതിനു സമാനമായി ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 68.15 പോയിന്‍റ് നഷ്ടത്തില്‍ 4552.25 എന്ന നിലയിലേക്ക് താണു.

വന്‍ ലാഭമെടുക്കാനുള്ള വില്‍പ്പന സമ്മര്‍ദ്ദമാണ് വിപണിയിലെ തിരിച്ചടിക്ക് പ്രധാന കാരണമായത്. ആഗോള ഓഹരി വിപണിയില്‍ ഉണ്ടായ മാന്ദ്യവും ജൂണിലെ വ്യാവസായിക വളര്‍ച്ചാ നിരക്ക് 5.4 ശതമാനത്തിന്‍റെ കുറവുണ്ടായ റിപ്പോര്‍ട്ട് വന്നതും വിപണിയില്‍ തിരിച്ചടിക്ക് മുഖ്യ കാരണമായി.

ചൊവ്വാഴ്ച മുംബൈ ഓഹരി വിപണിയില്‍ വ്യാപാരത്തിനെത്തിയ 2,729 സ്ഥാപനങ്ങളുടെ ഓഹരികളില്‍ 1,556 എണ്ണം നഷ്ടത്തിലായപ്പോള്‍ 1,100 എണ്ണം ഒരളവ് ലാഭത്തിലും ബാക്കിയുള്ളവ സ്ഥിരത കൈവരിക്കുകയും ചെയ്തു.

ബാങ്കിംഗ്, മെറ്റല്‍, ടെക്നോളജി മേഖലകളിലെ സൂചികകള്‍ക്കാണ് വന്‍ തിരിച്ചടിയുണ്ടായത്. ചൊവ്വാഴ്ച വിപണിയില്‍ കൂടുതല്‍ തിരിച്ചടി നേരിട്ട ടാറ്റാ സ്റ്റീല്‍ ഓഹരി വില 5.7 ശതമാനം നഷ്ടത്തില്‍ 608 രൂപയായി കുറഞ്ഞപ്പോള്‍ മാരുതി സുസുക്കി ഓഹരി വില 5 ശതമാനം കുറഞ്ഞ് 678 രൂപയായും താഴേക്ക് പോയി.

ജയപ്രകാശ് അസോസിയേറ്റ്സ്, സ്റ്റെര്‍ലൈറ്റ് എന്നിവ 4.5 ശതമാനം വീതം നഷ്ടത്തില്‍ യഥാക്രമം 189 രൂപയായും 597 രൂപയായും താഴേക്ക് പോയി.

ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി, ഇന്‍ഫോസിസ് ടെക്നോളജീസ് എന്നിവയുടെ ഓഹരി വില 4 ശതമാനം വീതം താഴേക്ക് പോയി.

ടാറ്റാ പവര്‍, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവ 3.5 ശതമാനം വീതം നഷ്ടത്തില്‍ യഥാക്രമം 1,037 രൂപ, 1,264 രൂപ എന്നീ നിലകളിലേക്ക് താണു.

ഭാരതി എയര്‍ടെല്‍, ടാറ്റാ മോട്ടേഴ്സ് എന്നിവയുടെ ഓഹരി വിലകള്‍ 2.5 ശതമാനം വീതം നഷ്ടത്തില്‍ യഥാക്രമം 823 രൂപ, 436 രൂപ എന്നീ നിലകളിലേക്ക് താണു.

എസ്.ബി.ഐ., വിപ്രോ, റാന്‍ബാക്സി, സത്യം കമ്പ്യൂട്ടേഴ്സ്, ടി.സി.എസ് എന്നിവ 2 ശതമാനം വീതം നഷ്ടത്തിലായി.

അതേ സമയം ഐ.റ്റി.സി ഓഹരി വില ഒരു ശതമാനം വര്‍ദ്ധനയോടെ 195 രൂപയായി ഉയര്‍ന്നപ്പോള്‍ ഗ്രാസിം ഇന്‍ഡസ്ട്രീസ്, മഹീന്ദ്ര, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയും നേട്ടമുണ്ടാക്കിയ കമ്പനികളുടെ പട്ടികയില്‍ ഇടം നേടി.
കൂടുതല്‍
വിപണിയില്‍ തിരിച്ചടി
വിപണിയില്‍ നേരിയ ഉയര്‍ച്ച
സെന്‍സെക്സ് 336 പോയിന്‍റ് ലാഭം
വിപണിയില്‍ വന്‍ മുന്നേറ്റം
സെന്‍സെക്സ് 51 പോയിന്‍റ് നേട്ടം
വിപണിയില്‍ ചാഞ്ചാട്ടം