ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ എല്ലാം തന്നെ ചൊവ്വാഴ്ച രാവിലെ നേരിയ ഉയര്‍ച്ച കാഴ്ചവച്ചു.
സെന്‍സെക്സ് തുടക്കത്തില്‍ 73 പോയിന്‍റ് വര്‍ദ്ധിച്ച് 15,577 എന്ന നിലയിലേക്കുയര്‍ന്നെങ്കിലും അധികം താമസിയാതെ ഇത് താഴേക്ക് പോയി ഉയര്‍ച്ച കേവലം 8 പോയിന്‍റായി. ഇതിനൊപ്പം സെന്‍സെക്സ് 15,512 എന്ന നിലയിലേക്കും താണു.
ഇതിനു സമാനമായി ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 8 പോയിന്‍റ് വര്‍ദ്ധിച്ച് 4,628 എന്ന നിലയിലേക്കുമുയര്‍ന്നു.
മുന്‍ നിര ഓഹരികളില്‍ ഒന്നായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരി വില 1.5 ശതമാനം വര്‍ദ്ധനയോടെ 2,363 എന്ന നിലയിലേക്കുയര്‍ന്നു. ഇതിനൊപ്പം ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, സത്യം കമ്പ്യൂട്ടേഴ്സ് എന്നിവയുടെ ഓഹരി വില ഒരു ശതമാനം വീതം വര്‍ദ്ധിച്ച് യഥാക്രമം 244, 415 രൂപാ എന്നീ നിലകളിലേക്കുയര്‍ന്നു.
അതേ സമയം മാരുതി സുസുക്കി ഓഹരി വില 3 ശതമാനം കുറഞ്ഞ് 694 രൂപയായി കുറഞ്ഞു. സ്റ്റെറിലൈറ്റ് ഓഹരി വില 2.7 ശതമാനം താണ് 608 ആയി ചുരുങ്ങി.
അതുപോലെ എച്ച്.ഡി.എഫ്.സി ഓഹരി വില 1.6 ശതമാനം താഴേക്ക് പോയി 2,529 രൂപയായി കുറഞ്ഞപ്പോള്‍ ഐ.സി.ഐ.സി.ഐ ബാങ്ക്, ഇന്‍ഫോസിസ് ടെക്നോളജീസ്, ടാറ്റാ മോട്ടേഴ്സ് എന്നിവയും 1.3 ശതമാനം വീതം താഴേക്ക് പോയി.
|