പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > ഓഹരി വിപണി > സെന്‍സെക്സ് 336 പോയിന്‍റ് ലാഭം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സെന്‍സെക്സ് 336 പോയിന്‍റ് ലാഭം

WDWD
തിങ്കളാഴ്ച രാവിലെ മുതല്‍ തന്നെ ആഭ്യന്തര വിപണി സൂചികകള്‍ സാമാന്യം മെച്ചം കൈവരിച്ച ശേഷം ചാഞ്ചാടി നിന്നു. വൈകിട്ട് വിപണി വ്യാപാരം അവസാനിപ്പിച്ച സമയത്ത് സെന്‍സെക്സ് 336 പോയിന്‍റ് ലാഭത്തിലായി.

വിപണി ആരംഭിച്ച് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സെന്‍സെക്സ് 250 ലേറേ പോയിന്‍റ് വര്‍ദ്ധന കൈവരിച്ചു. ഇടയ്ക്ക് ചാഞ്ചാടി നിന്ന ശേഷം വൈകിട്ട് 336.10 പോയിന്‍റ് അഥവാ 2.22 ശതമാനം ലാഭത്തില്‍ 15,503.92 എന്ന നിലയിലേക്കുയര്‍ന്നു.

ഇതിനു സമാനമായി ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 91 പോയിന്‍റ് അഥവാ 2.01 ശതമാനം ലാഭത്തില്‍ 4620.40 എന്ന നിലയിലേക്കുയര്‍ന്നു. ഇടവേളയില്‍ സെന്‍സെക്സ് 15,521 എന്ന നില വരെ ഉയര്‍ന്നിരുന്നു.

മുംബൈ ഓഹരി വിപണിയില്‍ 2,776 സ്ഥാപനങ്ങളുടെ ഓഹരികള്‍ വ്യാപാരത്തിനെത്തിയപ്പോള്‍ 1,736 എണ്ണം ലാഭത്തിലും 971 എണ്ണം നഷ്ടത്തിലുമായി. ബാക്കിയുള്ളവ സ്ഥിരത കൈവരിച്ചു.

റിയാലിറ്റി സൂചികയാണ് വന്‍ വര്‍ധന നേടിയത് - 5.3 ശതമാനം വര്‍ദ്ധനയോടെ 5,799 ആയി ഉയര്‍ന്നപ്പോള്‍ ബാങ്കിംഗ് സൂചിക 4 ശതമാനം വര്‍ദ്ധിച്ച് 7,702 ആയി ഉയര്‍ന്നു. ഇതിനൊപ്പം ഓയില്‍ ആന്‍റ് ഗ്യാസ് സൂചിക 3 ശതമാനം വര്‍ധിച്ച് 10,437 ലേക്കുമുയര്‍ന്നു.

തിങ്കളാഴ്ചത്തെ വിപണിയില്‍ മികച്ച വര്‍ദ്ധന കൈവരിച്ച ജയപ്രകാശ് അസോസിയേറ്റ്സ് ഓഹരി വില 7.7 ശതമാനം വര്‍ദ്ധനയോടെ 198 രൂപയായപ്പോള്‍ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഓഹരി വില 6.7 ശതമാനം ഉയര്‍ന്ന് 1,102 രൂ‍പയിലേക്കുയര്‍ന്നു. ഡി.എല്‍.എഫ് ഓഹരി വില 3.5 ശതമാനം വര്‍ദ്ധിച്ച് 568 രൂപയായുമുയര്‍ന്നു.

ഐ.സി.ഐ.സി.ഐ ബാങ്ക് ഓഹരി വില 5.7 ശതമാനം ഉയര്‍ന്ന് 771 രൂപയായി. ഇതിനൊപ്പം എസ്.ബി.ഐ ഓഹരി വില 4.7 ശതമാനം ഉയര്‍ന്ന് 1,593 രൂപയായപ്പോള്‍ എച്ച്.ഡി.എഫ്.സി, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവയുടെ ഓഹരി വില 2.2 ശതമാനം വീതം വര്‍ദ്ധന കൈവരിച്ചു.

മാരുതി സുസുക്കി ഓഹരി വില 5 ശതമാനം വര്‍ദ്ധന നേടിയപ്പോള്‍ ഒ.എന്‍.ജി.സി, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് എന്നിവ 3.7 ശതമാനം വീതം വര്‍ദ്ധന കൈവരിച്ചു.

റിലയന്‍സ് ഇന്‍ഡ്സ്ട്രീസ് 3 ശതമാനവും മഹീന്ദ്ര 2.8 ശതമാനവും വര്‍ദ്ധന കൈവരിച്ചപ്പോള്‍ ഭെല്‍ ഓഹരില്‍ വില 2.5 ശതമാനം ലാഭത്തില്‍ 1,827 രൂപയായി ഉയര്‍ന്നു.

വന്‍ നഷ്ടം സംഭവിച്ചവയില്‍ സ്റ്റെറിലൈറ്റ് ഓഹരി വില 2 ശതമാനം താണ് 625 രൂപയായി കുറഞ്ഞപ്പോള്‍ ടി.സി.എസ്, ടാറ്റാ സ്റ്റീല്‍ എന്നിവയുടെ ഓഹരി വില ഒരു ശതമാനം വീതവും താഴേക്ക് പോയി.
കൂടുതല്‍
വിപണിയില്‍ വന്‍ മുന്നേറ്റം
സെന്‍സെക്സ് 51 പോയിന്‍റ് നേട്ടം
വിപണിയില്‍ ചാഞ്ചാട്ടം
സെന്‍സെക്സ് 44 പോയിന്‍റ് ലാഭം
വിപണിയില്‍ വീണ്ടും ഉയര്‍ച്ച
സെന്‍സെക്സ് 112 പോയിന്‍റ് ലാഭത്തില്‍