ആഭ്യന്തര ഓഹരി വിപണിയില്‍ തിങ്കളാഴ്ച രാവിലെ സൂചികകള്‍ മികച്ച മുന്നേറ്റം കുറിച്ചു. സെന്‍സെക്സ് 273 പോയിന്‍റ് വര്‍ദ്ധന കൈവരിച്ചു.
തിങ്കളാഴ്ച രാവിലെ വിപണി ആരംഭിച്ച് ഏതാനും നിമിഷങ്ങള്‍ക്കകം മുംബൈ ഓഹരി വിപണി സൂചിക 273 പോയിന്‍റ് വര്‍ദ്ധനയോടെ 15,440 എന്ന നിലയിലേക്ക് കുതിച്ചു.
ഇതിനൊപ്പം ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 76 പോയിന്‍റ് വര്‍ദ്ധനയോടെ 4,605 എന്ന നിലയിലേക്കുയര്‍ന്നു.
ആഗോള ഓഹരി വിപണിയിലുണ്ടായ ഉയര്‍ച്ചയുടെ പ്രതിഫലനമാണ് ഏഷ്യന്‍ ഓഹരി വിപണികള്‍ക്കൊപ്പം ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ക്കും ഉണര്‍വേകിയതെന്ന് ഓഹരി വൃത്തങ്ങള്‍ പറഞ്ഞു.
മുന്‍നിര ഓഹരികള്‍ ഉള്‍പ്പെടെ മിക്ക കമ്പനി ഓഹരികള്‍ക്കും മികച്ച മുന്നേറ്റം കാഴ്ചവയ്ക്കാനായിട്ടുണ്ട്.
|