പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > ഓഹരി വിപണി > സെന്‍സെക്സ് 51 പോയിന്‍റ് നേട്ടം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സെന്‍സെക്സ് 51 പോയിന്‍റ് നേട്ടം

WDWD
ആഭ്യന്തര ഓഹരി വിപണിയില്‍ വെള്ളിയാഴ്ച രാവിലെ ചാഞ്ചാട്ടത്തില്‍ ആരംഭിച്ച സൂചികകള്‍ വൈകിട്ട് വ്യാപാരം അവസാനിപ്പിച്ച സമയത്ത് സെന്‍സെക്സ് 51 പോയിന്‍റ് ലാഭത്തിലായി.

വെള്ളിയാഴ്ച വൈകിട്ട് വിപണി അവസാ‍നിച്ച സമയത്ത് മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് 50.57 പോയ്യിന്‍റ് അഥവാ 0.33 ശതമാനം ലാഭത്തില്‍ 15,167.82 എന്ന നിലയിലേക്കുയര്‍ന്നു.

ഇതിനു സമാനമായി ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 0.12 ശതമാനം അഥവാ 6 പോയിന്‍റ് വര്‍ദ്ധനയോടെ 4529.50 എന്ന നിലയിലേക്കുയര്‍ന്നു.

വെള്ളിയാഴ്ച സെന്‍സെക്സ് ഇടവേളയില്‍ 14,888 നും 15,229 നും ഇടയ്ക്ക് ചാഞ്ചാടി നിന്നു.

മുംബൈ ഓഹരി വിപണിയില്‍ 2,799 സ്ഥാപനങ്ങളുടെ ഓഹരികള്‍ വ്യാപാരത്തിനെത്തിയതില്‍ 1,324 എണ്ണം ലാഭത്തിലായപ്പോള്‍ 1,406 എണ്ണം നഷ്ടത്തിലും മറ്റുള്ള 69 സ്ഥിരത കൈവരിക്കുകയും ചെയ്തു.

വെള്ളിയാഴ്ച വിപണിയില്‍ മികച്ച നേട്ടം കൈവരിച്ച സ്റ്റെറിലൈറ്റ്, ഒ.എന്‍.ജി.സി എന്നിവയുടെ ഓഹരി വിലകള്‍ 4 ശതമാനം വീതം വര്‍ദ്ധനയോടെ യഥാക്രമം 639, 1064 രൂപ എന്നീ നിലകളിലേക്കുയര്‍ന്നു.

ഇതിനൊപ്പം ഐ.സി.ഐ.സി.ഐ ബാങ്ക്, എല്‍ ആന്‍റ് ടി എന്നിവയുടെ ഓഹരി വില 2.8 ശതമാനം വീതവും എച്ച്.ഡി.എഫ്.സി ബാങ്ക്, ഹിന്‍ഡാല്‍ക്കോ എന്നിവ 2 ശതമാനം വീതവും നേട്ടം കൈവരിച്ചു.

ഇവയ്ക്കൊപ്പം മാരുതി സുസുക്കി, എച്ച്.ഡി.എഫ്ഫ്.സി., ടാറ്റാ സ്റ്റീല്‍ എന്നിവ 1.5 ശതമാനം വീതം മുന്നേറ്റം കൈവരിച്ചു.

അതേസമയം ഗ്രാസിം ഇന്‍ഡസ്ട്രീസ്, വിപ്രോ, ഇന്‍ഫോസിസ് ടെക്നോളജീസ് എന്നിവയുടെ ഓഹരി വില 2.5 ശതമാനം വീതം നഷ്ടത്തിലായി.

ജയപ്രകാശ് അസോസിയേറ്റ്സ് ഓഹരി 2 ശതമാനവും സത്യം 1.8 ശതമാനവും നഷ്ടത്തിലായപ്പോള്‍ ഇവയ്ക്കൊപ്പം എ.സി.സി., ഡി.എല്‍.എഫ്., ടി.സി.എസ്, ഭാരതി എയര്‍ടെല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ ഓഹരികളും നഷ്ടത്തിലായി.
കൂടുതല്‍
വിപണിയില്‍ ചാഞ്ചാട്ടം
സെന്‍സെക്സ് 44 പോയിന്‍റ് ലാഭം
വിപണിയില്‍ വീണ്ടും ഉയര്‍ച്ച
സെന്‍സെക്സ് 112 പോയിന്‍റ് ലാഭത്തില്‍
വിപണിയില്‍ വന്‍ മുന്നേറ്റം
സെന്‍സെക്സ് 383 പോയിന്‍റ് ലാഭം