ആഭ്യന്തര ഓഹരി വിപണിയില്‍ വെള്ളിയാഴ്ച രാവിലെ നേരിയ ചാഞ്ചാട്ടം അനുഭവപ്പെട്ടു. വെള്ളിയാഴ്ച രാവിലെ സെന്‍സെക്സ് 26 പോയിന്‍റ് താണപ്പോള്‍ നിഫ്റ്റി ഒരു പോയിന്‍റ് നേട്ടമുണ്ടാക്കി.
വിപണി അരംഭിച്ച് ഏതാനും നിമിഷങ്ങള്‍ക്കകം 81 പോയിന്‍റ് താണ് 15,037 എന്ന നിലയിലേക്ക് താണു. ഏതാനും നിമിഷങ്ങള്‍ക്കകം ഇത് നേരിയ തോതില്‍ കുറഞ്ഞ് 26 പോയിന്‍റ് തിരിച്ചടിയായി 15,091 എന്ന നിലയിലെത്തിയപ്പോള്‍ ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ കേവലം ഒരു പോയിന്‍റ് മുന്നേറി 4,525 എന്ന നിലയിലേക്കുയര്‍ന്നു.
സ്റ്റെറിലൈറ്റ് ഓഹരി വില 1.7 ശതമാനം ഉയര്‍ന്ന് 625 രൂപയായി ഉയര്‍ന്നപ്പോള്‍ ഒ.എന്‍.ജി.സി., ടാറ്റാ സ്റ്റീല്‍ എന്നിവയുടെ ഓഹരി വില ഒരു ശതമാനം വീതവും ടാറ്റാ മോട്ടേഴ്സ് 2.8 ശതമാനവും എച്ച്.ഡി.എഫ്.സി ബാങ്ക്, മഹീന്ദ്ര എന്നിവയുടെ ഓഹരി വില 1.5 ശതമാനം വീതവും നഷ്ടത്തിലായി.
ഇന്‍ഫോഫിസ് ടെക്നോളജീസ് ഓഹരി വില 2.8 ശതമാനവും ഐ.സി.ഐ.സി.ഐ ബാങ്ക്, ഗ്രാസിം ഇന്‍ഡസ്ട്രീസ് എന്നിവ ഒരു ശതമാനം വീതവും നഷ്ടത്തിലായി.
|