പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > ഓഹരി വിപണി > സെന്‍സെക്സ് 44 പോയിന്‍റ് ലാഭം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സെന്‍സെക്സ് 44 പോയിന്‍റ് ലാഭം

WDWD
ആഭ്യന്തര ഓഹരി വിപണിയില്‍ വ്യാഴാഴ്ച രാവിലെ സാമാന്യം മികച്ച മുന്നേറ്റം കാഴ്ചവച്ച സൂചികകള്‍ ചാഞ്ചാട്ടത്തിനൊടുവില്‍ വൈകിട്ട് സെന്‍സെക്സ് 44 പോയിന്‍റ് ലാഭത്തിലായി.

വിപണിയില്‍ ബുധനാഴ്ചയുണ്ടായ നേട്ടത്തിന്‍റെ തുടര്‍ച്ചയായി വ്യാഴാഴ്ച രാവിലെയും മുന്നേറ്റമാണുണ്ടായത്. പിന്നീട് ചാഞ്ചാടി നിന്ന് വിപണി വ്യാപാരം അവസാനിപ്പിച്ച സമയത്ത് സെന്‍സെക്സ് 43.71 പോയിന്‍റ് അഥവാ 0.29 ശതമാനം ലാഭത്തില്‍ 15,117.25 എന്ന നിലയിലേക്കുയര്‍ന്നു.

ഇതിനു സമാനമായി ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 0.14 ശതമാനം അഥവാ 6 പോയിന്‍റ് വര്‍ദ്ധനയോടെ 4523.85 എന്ന നിലയിലേക്കുയര്‍ന്നു.

വ്യാഴാഴ്ച മുംബൈയില്‍ വ്യാപാരത്തിനെത്തിയ 2,785 സ്ഥാപനങ്ങളുടെ ഓഹരികളില്‍ 1,412 എണ്ണം നേട്ടം കൈവരിച്ചപ്പോള്‍ 1,280 എണ്ണം മാന്ദ്യത്തിലും മറ്റുള്ള 93 എണ്ണം സ്ഥിരത കൈവരിക്കുകയും ചെയ്തു.

വ്യാഴാഴ്ച വിപണിയില്‍ സ്റ്റെറിലൈറ്റ് ഓഹരി വില 4.4 ശതമാനം ഉയര്‍ന്ന് 614 രൂപയായപ്പോള്‍ ടാറ്റാ മോട്ടേഴ്സ് ഓഹരി വില 4 ശതമാനം ഉയര്‍ന്ന് 444 രൂപയിലേക്കുമുയര്‍ന്നു.

ഇതിനൊപ്പം എച്ച്.ഡി.എഫ്.സി. 3.4 ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ എച്ച്.ഡി.എഫ്.സി ബാങ്ക് 3 ശതമാനം വര്‍ദ്ധനയോടെ 1,254 രൂപയായി ഉയര്‍ന്നു.

ഗ്രാസിം ഇന്‍ഡസ്ട്രീസ്, മഹീന്ദ്ര, മാരുതി സുസുക്കി എന്നിവ 2.5 ശതമാനം വീതം നേട്ടം കൈവരിച്ചു.

സത്യം കമ്പ്യൂട്ടേഴ്സ് 2.3 ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ ഡി.എല്‍.എഫ്, എന്‍.റ്റി.പി.സി എന്നിവ 1.8 ശതമാനം ലാഭത്തിലായി.

ഇന്‍ഫോസിസ് ടെക്നൊളജീസ്, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, ജയപ്രകാശ് അസോസിയേറ്റ്സ് എന്നിവ ഒരു ശതമാനം വീതം മുന്നേറ്റം കൈവരിച്ചു.

അതേ സമയം ഭെല്‍ ഓഹരി വില 3 ശതമാനം നഷ്ടത്തില്‍ 1,775 രൂപയായി താണപ്പോള്‍ ഭാരതി എയര്‍ടെല്‍ ഓഹരി വില 2.3 ശതമാനവും റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, റാന്‍ബാക്സി എന്നിവയുടെ ഓഹരി വില 1.7 ശതമാനം വീതവും ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 1.5 ശതമാനവും നഷ്ടത്തിലായി.

ഇതിനൊപ്പം വിപ്രൊ, ടാറ്റാ പവര്‍, റിലയന്‍സ് ഇന്‍ഡ്സ്ട്രീസ് എന്നിവയുടെ ഓഹരി വില ഒരു ശതമാനം വീതവും നഷ്ടമുണ്ടായി.
കൂടുതല്‍
വിപണിയില്‍ വീണ്ടും ഉയര്‍ച്ച
സെന്‍സെക്സ് 112 പോയിന്‍റ് ലാഭത്തില്‍
വിപണിയില്‍ വന്‍ മുന്നേറ്റം
സെന്‍സെക്സ് 383 പോയിന്‍റ് ലാഭം
വിപണിയില്‍ ചാഞ്ചാട്ടം
സെന്‍സെക്സ് 79 പോയിന്‍റ് നഷ്ടം