പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > ഓഹരി വിപണി > വിപണിയില്‍ വീണ്ടും ഉയര്‍ച്ച
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വിപണിയില്‍ വീണ്ടും ഉയര്‍ച്ച
സെന്‍സെക്സ് 75 പോയിന്‍റ് വര്‍ദ്ധിച്ചു

WDWD
ആഭ്യന്തര ഓഹരി വിപണിയില്‍ ബുധനാഴ്ചയുണ്ടായ മികച്ച മുന്നേറ്റം വ്യാഴാഴ്ച രാ‍വിലെയും തുടരുന്നു. വ്യാഴാഴ്ച രാവിലെ സെന്‍സെക്സ് തുടക്കത്തില്‍ 42 പോയിന്‍റ് വര്‍ദ്ധിച്ച് 15,032 എന്ന നിലയിലേക്കുയര്‍ന്നു. എന്നാല്‍ ഏറെ താമസിയാതെ തിരിച്ചടിയേറ്റ സെന്‍സെക്സ് 14,993 ലേക്ക് താഴുകയും ചെയ്തു. എന്നാല്‍ പത്ത് മണിയോടെ സെന്‍സെക്സ് വീണ്ടും 75 പോയിന്‍റ് വര്‍ദ്ധിച്ച് 15,149 എന്ന നിലയിലേക്ക് തിരിച്ചുയരുകയും ചെയ്തു.

ഇതിനൊപ്പം ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 16 പോയിന്‍റ് വര്‍ദ്ധനയോടെ 4,534 എന്ന നിലയിലേക്കുയര്‍ന്നു.

വ്യാഴാഴ്ച രാവിലെ എച്ച്.ഡി.എഫ്.സി ഓഹരി 3 ശതമാനം വര്‍ദ്ധനയോടെ 2,473 രൂപയായും എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരി വില 1.7 ശതമാനം വര്‍ദ്ധിച്ച് 1,238 എന്ന നിലയിലേക്കും ഉയര്‍ന്നു.

ടാറ്റാ സ്റ്റീല്‍, സ്റ്റെര്‍ലൈറ്റ്, സത്യം കമ്പ്യൂട്ടേഴ്സ്, മാരുതി സുസുക്കി എന്നിവയെല്ലാം 1.5 ശതമാനം വീതം വര്‍ദ്ധന കൈവരിച്ചിട്ടുണ്ട്.

ഇതിനൊപ്പം ഇന്‍ഫോസിസ് ടെക്നോളജീസ്, ഐ.സി.ഐ.സി.ഐ ബാങ്ക്, റിലയന്‍സ് ഇന്‍ഫ്രാ എന്നിവ 1.3 ശതമാനവും ഭാരതി എയര്‍ടെല്‍ 2.7 ശതമാനവും മഹീന്ദ്ര ഒരു ശതമാനവും വര്‍ദ്ധന കൈവരിച്ചു.
കൂടുതല്‍
സെന്‍സെക്സ് 112 പോയിന്‍റ് ലാഭത്തില്‍
വിപണിയില്‍ വന്‍ മുന്നേറ്റം
സെന്‍സെക്സ് 383 പോയിന്‍റ് ലാഭം
വിപണിയില്‍ ചാഞ്ചാട്ടം
സെന്‍സെക്സ് 79 പോയിന്‍റ് നഷ്ടം
വിപണിയില്‍ തിരിച്ചടി