ആഭ്യന്തര ഓഹരി വിപണിയില്‍ ബുധനാഴ്ച രാവിലെ തകര്‍പ്പന്‍ പ്രകടത്തിലൂടെ മുന്നേറിയ ഓഹരി വിപണി സൂചികകള്‍ വൈകിട്ട് വിപണി വ്യാപാരം അവസാനിപ്പിച്ച സമയത്ത് 112.47 പോയിന്‍റ് അഥവാ 0.75 ശതമാനം ലാഭത്തില്‍ 15,073.54 എന്ന നിലയിലേക്കുയര്‍ന്നു.
ഇടവേളയില്‍ 15,036 നും 15,423 നും ഇടയില്‍ ചാഞ്ചാടി നിന്ന സെന്‍സെക്സിനൊപ്പം ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 15 പോയിന്‍റ് ലാഭത്തില്‍ 4,518 എന്ന നിലയിലേക്കുയര്‍ന്നു.
ബുധനാഴ്ച മുംബൈ ഓഹരി വിപണിയില്‍ വ്യാപാരത്തിനെത്തിയ 2,786 സ്ഥാപനങ്ങളുടെ ഓഹരികളില്‍ 1,265എണ്ണം ലാഭത്തിലും 1,446 എണ്ണം നഷ്ടത്തിലുമായപ്പോള്‍ ബാക്കിയുള്ളവ സ്ഥിരത കൈവരിച്ചു.
ആഗോള ഓഹരി വിപണിയിലുണ്ടായ മികച്ച മുന്നേറ്റത്തിന്‍റെ തുടര്‍ച്ചയാണ് ഏഷ്യന്‍ വിപണിയിലും തുടര്‍ന്ന് ആഭ്യന്തര ഓഹരി വിപണിയിലും ഉണ്ടായ മുന്നേറ്റമെന്ന് ഓഹരി വൃത്തങ്ങള്‍ പറയുന്നു. മുന്‍ നിര ഓഹരികള്‍ ഉള്‍പ്പെടെ മിക്ക കമ്പനികളുടെ ഓഹരികളും മികച്ച മുന്നേറ്റത്തിലാണ്.
അമേരിക്കയിലെ ഫെഡറല്‍ റിസര്‍വ് ഇക്കൊല്ലം പലിശ നിരക്ക് വ്യത്യാസപ്പെടുത്തില്ല എന്നതും ക്രൂഡോയില്‍ വില വീപ്പയ്ക്ക്ക് 118 ഡോളറിനു താഴേക്ക് പോയതും ആഗോള ഓഹരി വിപണിയില്‍ വന്‍ ഉണര്‍വാണുണ്ടാക്കിയത്.
|