പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > ഓഹരി വിപണി > വിപണിയില്‍ വന്‍ മുന്നേറ്റം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വിപണിയില്‍ വന്‍ മുന്നേറ്റം  Search similar articles
സെന്‍സെക്സ് 326 പോയിന്‍റ് കൂടി

WDWD
ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ ബുധനാഴ്ച രാവിലെ മികച്ച മുന്നേറ്റം കാഴ്ച വച്ചു. സെന്‍സെക്സ് 326 പോയിന്‍റ് വര്‍ദ്ധന കൈവരിച്ചു.

ചൊവ്വാഴ്ച വൈകിട്ട് 383 പോയിന്‍റ് ലാഭത്തിലായിരുന്ന മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് ബുധനാഴ്ച രാവിലെ വിപണി വ്യാപാരം ആരംഭിച്ച് ഏതാനും നിമിഷങ്ങള്‍ക്കകം 326 പോയിന്‍റ് വര്‍ദ്ധിച്ച് 15,287 എന്ന നിലയിലേക്കുയര്‍ന്നു.

ഇതിനു സമാനമായി ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 89 പോയിന്‍റ് വര്‍ദ്ധിച്ച് 4,592 എന്ന നിലയിലേക്കുയര്‍ന്നിട്ടുണ്ട്.

ആഗോള ഓഹരി വിപണിയിലുണ്ടായ മികച്ച മുന്നേറ്റത്തിന്‍റെ തുടര്‍ച്ചയാണ് ഏഷ്യന്‍ വിപണിയിലും തുടര്‍ന്ന് ആഭ്യന്തര ഓഹരി വിപണിയിലും ഉണ്ടായ മുന്നേറ്റമെന്ന് ഓഹരി വൃത്തങ്ങള്‍ പറയുന്നു. മുന്‍ നിര ഓഹരികള്‍ ഉള്‍പ്പെടെ മിക്ക കമ്പനികളുടെ ഓഹരികളും മികച്ച മുന്നേറ്റത്തിലാണ്.

അമേരിക്കയിലെ ഫെഡറല്‍ റിസര്‍വ് ഇക്കൊല്ലം പലിശ നിരക്ക് വ്യത്യാസപ്പെടുത്തില്ല എന്നതും ക്രൂഡോയില്‍ വില വീപ്പയ്ക്ക്ക് 118 ഡോളറിനു താഴേക്ക് പോയതും ആഗോള ഓഹരി വിപണിയില്‍ വന്‍ ഉണര്‍വാണുണ്ടാക്കിയത്.
കൂടുതല്‍
സെന്‍സെക്സ് 383 പോയിന്‍റ് ലാഭം
വിപണിയില്‍ ചാഞ്ചാട്ടം
സെന്‍സെക്സ് 79 പോയിന്‍റ് നഷ്ടം
വിപണിയില്‍ തിരിച്ചടി
വിപണിയില്‍ നേരിയ ഉയര്‍ച്ച
വിപണിയില്‍ വന്‍ തിരിച്ചുവരവ്