പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > ഓഹരി വിപണി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വിപണിയില്‍ വന്‍ തിരിച്ചടി

ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ എല്ലാം തന്നെ തിങ്കളാഴ്ച രാവിലെ വന്‍ തകര്‍ച്ചയെ അഭിമുഖീകരിക്കുകയാണ്. വിപണി ആരംഭിച്ച് നിമിഷങ്ങള്‍ക്കകം മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് 565 പോയിന്‍റ് താഴേക്ക് പോയി.

വെള്ളിയാഴ്ച വൈകിട്ട് സമാന്യം മെച്ചപ്പെട്ട നിലയിലായിരുന്ന ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ എല്ലാം തന്നെ തിങ്കളാഴ്ച രാവിലെ വന്‍ തകര്‍ച്ചയെ അഭിമുഖീകരിക്കുകയാണ്. വെള്ളിയാഴ്ച വൈകിട്ട് ക്ലോസിംഗ് സമയത്ത് സെന്‍സെക്സ് 403 പോയന്‍റ് ലാഭത്തില്‍ 15,761 എന്നനിലയിലാണ് വ്യാപാരം നിര്‍ത്തിയത്.

എന്നാല്‍ തിങ്കളാഴ്ച രാവിലെ വിപണി ആരംഭിച്ച് നിമിഷങ്ങള്‍ക്കകം സെന്‍സെക്സ് 565 പോയിന്‍റ് ഇടിഞ്ഞ് 15196 എന്ന നിലയിലേക്ക് താഴ്ന്നു.

ഇതിനു സമാനമായി ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 160 പോയിന്‍റ് ഇടിഞ്ഞ് 4585 എന്ന നിലയിലേക്ക് താണു.

ആഗോള ഓഹരി വിപണിയിലെ മാന്ദ്യവും ആഭ്യന്തര ഓഹരി വിപണിയിലെ വില്‍പ്പന സമ്മര്‍ദ്ദവും വിപണിയില്‍ തകര്‍ച്ചയ്ക്ക് കാരണമായെന്ന് ഓഹരി വൃത്തങ്ങള്‍ പറയുന്നു.
കൂടുതല്‍
വിപണിയില്‍ ഉയര്‍ച്ച
സെന്‍സെക്സില്‍ പുത്തനുണര്‍വ്വ്
സെന്‍സെക്സ് 777 പോയിന്‍റ് നഷ്ടം
വിപണി 661 പോയിന്‍റ് താണു
വിപണിയില്‍ വീണ്ടും വന്‍ തകര്‍ച്ച
സെന്‍സെക്സ് 5 പോയിന്‍റ് ലാഭം