പ്രധാന താള്‍ > വാര്‍ത്ത > ധനകാര്യം > ഓഹരി വിപണി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വിപണി 131 പോയിന്‍റ് കയറി

ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ വ്യാഴാഴ്ച രാവിലെ സാമാന്യം തരക്കേടില്ലാത്ത കയറ്റം കാഴ്ചവച്ചു. മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് വ്യാഴാഴ്ച രാവിലെ 131 പോയിന്‍റാണ് മുന്നേറിയത്.

വിപണി ആരംഭിച്ച് ഏതാനും നിമിഷങ്ങള്‍ക്കകം സെന്‍സെക്സ് 131.24 പോയിന്‍റ് വര്‍ദ്ധിച്ച് 20,323.76 എന്ന നിലയിലേക്കുയര്‍ന്നു. ബുധനാഴ്ച വൈകിട്ട് വിപണി ക്ലോസിംഗ് സമയത്ത് സെന്‍സെക്സ് 338 പോയിന്‍റ് ലാഭത്തിലായിരുന്നു.

ഇതുനു സമാനമായി ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 40.10 പോയിന്‍റ് വര്‍ദ്ധിച്ച് 6,110.85 എന്ന നിലയിലേക്കുയര്‍ന്നു.

കഴിഞ്ഞ നാലു പ്രവര്‍ത്തി ദിവസങ്ങളിലും സെന്‍സെക്സ് തുടര്‍ച്ചയായ മുന്നേറ്റം മാത്രമാണ് കാഴ്ചവച്ചത്. മികച്ച ലാഭം പ്രതീക്ഷിച്ചുള്ള വില്‍പ്പനയ്ക്കൊപ്പം പൊതുവായ നിക്ഷേപകരും വിപണിയില്‍ സജീവമായതാണ് വ്യാഴാഴ്ച രാവിലെ വിപണിയിലുണ്ടായ മുന്നേറ്റത്തിനു പ്രധാന കാരണമെന്ന് വിപണി വൃത്തങ്ങള്‍ പറയുന്നു.

കൂടുതല്‍
വിപണി 338 പോയിന്‍റ് ലാഭത്തില്‍
വിപണി മുന്നേറ്റം തുടരുന്നു
വിപണി 692 പോയിന്‍റ് ലാഭം
വിപണി 470 പോയിന്‍റ് കൂടി
വിപണി 4.5 ശതമാനം ഇടിഞ്ഞു
വിപണി: 71 പോയിന്‍റ് ലാഭം