പ്രധാന താള്‍ > വാര്‍ത്ത > ധനകാര്യം > ഓഹരി വിപണി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വിപണി 470 പോയിന്‍റ് കൂടി

ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ എല്ലാം തന്നെ തിങ്കളാഴ്ച രാവിലെ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച് മുന്നേറുകയാണ്. മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് തിങ്കളാഴ്ച രാവിലെ 470 പോയിന്‍റ് വര്‍ധനയാണ് കൈവരിച്ചത്.

വിപണി ആരംഭിച്ച് ഏതാനും നിമിഷങ്ങള്‍ക്കകം സെന്‍സെക്സ് 470.24 പോയിന്‍റ് മുന്നേറി 19,632.81 എന്ന നിലയിലേക്കുയര്‍ന്നു. കഴിഞ്ഞ വ്യാഴാഴ്ച വിപണി ക്ലോസിംഗ് സമയത്ത് സെന്‍സെക്സ് 71 പോയിന്‍റ് ലാഭത്തിലായിരുന്നു.

ഇതേ സമയം ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 141.50 പോയിന്‍റ് വര്‍ദ്ധിച്ച് 5,908 എന്ന നിലയിലേക്കുയര്‍ന്നു. വിപണിയിലെ എല്ലാ മേഖലയിലെ ഓഹരികളും മുന്നേറ്റമാണ് തിങ്കളാഴ്ച രാവിലെ കാഴ്ചവച്ചത്. വന്‍ തോതിലുള്ള വാങ്ങലുകളാണ് വിപണിയില്‍ മികച്ച മുന്നേറ്റത്തിനു കാരണമെന്ന് വിപണി വൃത്തങ്ങള്‍ പറയുന്നു.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ് ടെക്നോളജീസ്, ടാറ്റാ കണ്‍സല്‍റ്റന്‍സി സര്‍വീസസ്, ടാറ്റാ സ്റ്റീല്‍, ഭാരത് ഹെവി ഇലക്‍ട്രിക്കത്സ് എന്നിവയുടെ ഓഹരികളാണ് വന്‍ മുന്നേറ്റം നടത്തിയത്.
കൂടുതല്‍
വിപണി 4.5 ശതമാനം ഇടിഞ്ഞു
വിപണി: 71 പോയിന്‍റ് ലാഭം
വിപണി 180 പോയിന്‍റ് മുന്നേറി
വിപണിയില്‍ നേരിയ ലാഭം
വിപണി 318 പോയിന്‍റ് വര്‍ദ്ധിച്ചു
വിപണി 182 പോയിന്‍റ് നഷ്ടം