പ്രധാന താള്‍ > വാര്‍ത്ത > ധനകാര്യം > ഓഹരി വിപണി
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
വിപണി:184 പോയിന്‍റ് നഷ്ടത്തില്‍

തിങ്കളാഴ്ച വന്‍ മുന്നേറ്റം ഉണ്ടായെങ്കിലും ചൊവ്വാഴ്ച രാവിലെ ആഭ്യന്തര വിപണി സൂചികകളെല്ലാം തന്നെ തിരിച്ചടി നേരിട്ടു. മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സില്‍ 184 പോയിന്‍റ് തിരിച്ചടിയാണുണ്ടായത്.

തിങ്കളാഴ്ച വൈകിട്ട് വിപണി ക്ലോസിംഗ് സമയത്ത് സെന്‍സെക്സ് 394 പോയിന്‍റ് ലാഭത്തിലായിരുന്നു. ചൊവ്വാഴ്ച രാവിലെ വിപണി ആരംഭിച്ച് ഏതാനും നിമിഷങ്ങള്‍ക്കകം സെന്‍സെക്സ് 183.85 പോയിന്‍റ് ഉയര്‍ന്ന് 19,063.85 എന്ന നിലയിലേക്കുയര്‍ന്നു.

ഇതേ സമയം ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 50.35 പോയിന്‍റ് നഷ്ടത്തില്‍ 5,608.60 എന്ന നിലയിലേക്കു താണു.

ഏഷ്യന്‍ ഓഹരി വിപണികളുടെ തിരിച്ചടിയുടെ തുടര്‍ച്ചയാണ് ആഭ്യന്തര ഓഹരി വിപണിയിലും ഉണ്ടായതെന്ന് ഓഹരി വൃത്തങ്ങള്‍ സൂചിപ്പിച്ചു.
കൂടുതല്‍
വിപണി 395 പോയിന്‍റ് ലാഭത്തില്‍
വിപണി 458 പോയിന്‍റ് ഉയര്‍ന്നു
സെന്‍സെക്സില്‍ മുന്നേറ്റം
സെന്‍സെക്സ് 331 പോയിന്‍റ് ഉയര്‍ന്നു
വിപണി 76 പോയിന്‍റ് നഷ്ടത്തില്‍
വിപണി 142 പോയിന്‍റ് ഉയര്‍ന്നു