പ്രധാന താള്‍ > വാര്‍ത്ത > ധനകാര്യം > ഓഹരി വിപണി
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
വിപണി 136 പോയിന്‍റ് താണു

ആഭ്യന്തര ഓഹരി വിപണി സൂചികകളെല്ലാം തന്നെ ചൊവ്വാഴ്ച രാവിലെ തിരിച്ചടി നേരിട്ടതായി റിപ്പോര്‍ട്ട്. മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് 136 പോയിന്‍റാണ് താഴേക്ക് പോയത്.

ആഭ്യന്തര ഓഹരി വിപണി ആരംഭിച്ച് ഏതാനും നിമിഷങ്ങള്‍ക്കകം സെന്‍സെക്സ് 135.53 പോയിന്‍റ് താഴേക്ക് പോയി 19,497.83 എന്ന നിലയിലായി. തിങ്കളാഴ്ച വൈകിട്ട് സെന്‍സെക്സ് ക്ലോസിംഗ് സമയത്ത് 65 പോയിന്‍റ് നഷ്ടത്തിലായിരുന്നു.

ഇതേയവസരത്തില്‍ ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 65.19 പോയിന്‍റ് നഷ്ടത്തില്‍ 5,842.55 എന്ന നിലയിലേക്കു താണു.

ഏഷ്യന്‍ ഓഹരി വിപണിയിലെ മാന്ദ്യത്തിനു തുടര്‍ച്ചയായാണ് ആഭ്യന്തര ഓഹരി വിപണിയിലും കനത്ത തിരിച്ചടിയുണ്ടായതെന്ന് സൂചനയുണ്ട്.

ഹോങ്കോംഗ് ഹാങ്‌സെംഗ് ചൊവ്വാഴ്ച രാവിലെ കച്ചവടം നഷ്ടത്തിലാണ് എന്നാണു റിപ്പോര്‍ട്ട്.
കൂടുതല്‍
വിപണി 65 പോയിന്‍റ് നഷ്ടം
വിപണി: 247 പോയിന്‍റ് കയറി
വിപണി: 87 പോയിന്‍റ് നഷ്ടത്തില്‍
വിപണി 312 പോയിന്‍റ് ഇടിഞ്ഞു
വിപണി: 144 പോയിന്‍റ് നഷ്ടം
ഓഹരി വിപണിയില്‍ ചാഞ്ചാട്ടം