പ്രധാന താള്‍ > വാര്‍ത്ത > ധനകാര്യം > ഓഹരി വിപണി
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
വിപണി: 247 പോയിന്‍റ് കയറി

ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ എല്ലാം തന്നെ തിങ്കളാഴ്ച രാവിലെ മികച്ച പ്രകടനത്തോടെ മുന്നേറുന്നു. മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് 247 പോയിന്‍റാണ് മുന്നേറിയത്.

വിപണി ആരംഭിച്ച് ഏതാനും നിമിഷങ്ങള്‍ക്കകം മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് 246.89 പോയിന്‍റ് വര്‍ദ്ധിച്ച് 19,971.44 എന്ന നിലയിലേക്കുയര്‍ന്നു.

ഇതിനു സമാനമായി ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 74.95 പോയിന്‍റ് വര്‍ദ്ധിച്ച് 5,981.80 എന്ന നിലയിലേക്കുയര്‍ന്നു.

ആഗോള ഓഹരി വിപണിയില്‍ തിങ്കളാഴ്ച ഉണ്ടായ ഉണര്‍വിനൊപ്പം ഉയര്‍ന്നതാണ് ആഭ്യന്തര ഓഹരി വിപണിയില്‍ ഉണ്ടായ ഉയര്‍ച്ചയ്ക്ക് കാരണം എന്ന് ഓഹരി വൃത്തങ്ങള്‍ പറയുന്നു. ബ്ലൂ ചിപ്പ് ഓഹരികള്‍ ഉള്‍പ്പെടെ മിക്ക കമ്പനികളുടെ ഓഹരികള്‍ക്കും തിങ്കളാഴ്ച മെച്ചമാണുണ്ടായത്.

ഹോങ്കോങ് ഓഹരി വിപണിയിലും മെച്ചപ്പെട്ട ഉയര്‍ച്ചയാണുള്ളതെന്ന് റിപ്പോര്‍ട്ടുണ്ട്.
കൂടുതല്‍
വിപണി: 87 പോയിന്‍റ് നഷ്ടത്തില്‍
വിപണി 312 പോയിന്‍റ് ഇടിഞ്ഞു
വിപണി: 144 പോയിന്‍റ് നഷ്ടം
ഓഹരി വിപണിയില്‍ ചാഞ്ചാട്ടം
വിപണി 894 പോയിന്‍റ് ലാഭത്തില്‍
വിപണിയില്‍ മികച്ച മുന്നേറ്റം