ആഭ്യന്തര ഓഹരി വിപണിയില്‍ തിങ്കളാഴ്ച ഉണ്ടായ ചാഞ്ചാട്ടവും നഷ്ടവും ചൊവ്വാഴ്ച രാവിലെയും തുടരുന്നതായി സൂചന. മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് ചൊവ്വാഴ്ച രാവിലെ 90 പോയിന്‍റ് താഴേക്ക് പോയി.
ചൊവ്വാഴ്ച രാവിലെ ഓഹരി വിപണി ആരംഭിച്ച് ഏതാനും നിമിഷങ്ങള്‍ക്കകം മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് 89.91 പോയിന്‍റ് താണ് 18,647.36 എന്ന നിലയിലേക്ക് പോയി. തിങ്കളാഴ്ച വൈകിട്ട് വിപണി ക്ലോസിംഗ് സമയത്ത് സെന്‍സെക്സ് 170 പോയിന്‍റ് നഷ്ടത്തിലായിരുന്നു.
അതുപോലെ ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ ചൊവ്വാഴ്ച രാവിലെ 25.50 പോയിന്‍റ് നഷ്ടത്തില്‍ 5,591.60 എന്ന നിലയിലേക്ക് താണു.
ആഗോള ഓഹരി വിപണിയില്‍ ഉണ്ടായ തിരിച്ചടിയുടെ പ്രതിഫലനമാണ് ആഭ്യന്തര ഓഹരി വിപണിയിലും ഉണ്ടായ നഷ്ടമെന്ന് ഓഹരി വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഏഷ്യയിലെ പ്രധാന വിപണികളായ ജപ്പാന്‍, ഹോങ്കോംഗ് എന്നീ വിപണി സൂചികകളില്‍ എല്ലാം തന്നെ ചൊവ്വാഴ്ച രാവിലെ മാന്ദ്യമാണ് അനുഭവപ്പെടുന്നത്.
|