ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ എല്ലാം തന്നെ ബുധനാഴ്ച രാവിലെയും തകര്‍പ്പന്‍ പ്രകടനത്തിലൂടെ മുന്നേറുന്നു. സെന്‍സെക്സ് ബുധനാഴ്ച രാവിലെ 340 പോയിന്‍റ് മുന്നേറി.
ആഭ്യന്തര ഓഹരി വിപണി ആരംഭിച്ച് ഏതാനും നിമിഷങ്ങള്‍ക്കകം മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് 339.65 പോയിന്‍റ് വര്‍ദ്ധിച്ച് 18,832.49 എന്ന നിലയിലേക്കുയര്‍ന്നു. ചൊവ്വാഴ്ച വൈകിട്ട് സെന്‍സെക്സ് 879 പോയിന്‍റ് വര്‍ദ്ധിച്ച് സര്‍വ്വകാല റിക്കോഡോഡെ 18,492.84 എന്ന നിലയിലാണു ക്ലോസ് ചെയ്തിരുന്നത്.
ഇതിനു സമാനമായി ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 100.50 പോയിന്‍റ് വര്‍ദ്ധിച്ച് 5,574.20 എന്ന നിലയിലേക്കുയര്‍ന്നു.
ആഗോള ഓഹരി വിപണിയിലെ മികച്ച ഉണര്‍വിന്‍റെ തുടര്‍ച്ചയായാണ് ആഭ്യന്തര ഓഹരി വിപണിയിലും മുന്നേറ്റമെന്നാണ് വിപണി വൃത്തങ്ങള്‍ പറയുന്നത്.
ഏഷ്യന്‍ ഓഹരി വിപണിയിലെ പ്രധാന വിപണിയായ ഹോങ്കോംഗ് സൂചിക ഹാന്‍സെംഗ് ബുധനാഴ്ച രാവിലെ 1.48 ശതമാനം ഉയര്‍ച്ച കൈവരിച്ചതായി റിപ്പോര്‍ട്ടുണ്ട്.
|