ബുധനാഴ്ച രാവിലെ ആഭ്യന്തര ഓഹരി വിപണിയിലുണ്ടായ കനത്ത നഷ്ടത്തില്‍ പകുതിയിലേറെയും ബുധനാഴ്ച വൈകിട്ട് ക്ലോസിംഗ് സമയത്ത് വീണ്ടെടുത്തെങ്കിലും വ്യാഴാഴ്ച രാവിലെ ബാക്കിയുള്ള നഷ്ടത്തില്‍ 284 പോയിന്‍റ് കൂടി വീണ്ടെടുത്ത് വിപണി മുന്നോട്ട് കുതിപ്പ് തുടങ്ങി.
വ്യഴാഴ്ച രാവിലെ ഓഹരി വിപണി ആരംഭിച്ച സമയത്ത് മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് 283.73 പോയിന്‍റ് വര്‍ദ്ധിച്ച് 18,999.55 എന്ന നിലയിലേക്കുയര്‍ന്നു.
ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ ഈ സമയം 87.15 പോയിന്‍റ് മുന്നേറി 5,646.45 എന്ന നിലയിലേക്കുയര്‍ന്നു.
ഓഹരി വിപണിയിലെ ബുധനാഴ്ചത്തെ നഷ്ടം തീരെ അപ്രസക്തമാണെന്ന് പ്രഖ്യാപിച്ച് കൊണ്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്‍റെ വിപണി ആസ്തി 4 ലക്ഷം കോടി കവിഞ്ഞു.
|