പ്രധാന താള്‍ > വാര്‍ത്ത > ധനകാര്യം > ഓഹരി വിപണി
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
വിപണി: ആശങ്കവേണ്ടെന്ന് ചിദംബരം

P.Chidambaram
FILEFILE
ആഭ്യന്തര ഓഹരി വിപണിയില്‍ ബുധനാഴ്ച രാവിലെ ഉണ്ടായ അസാധാരണവും കനത്തതുമായ ഇടിവില്‍ ഓഹരി ഉടമകള്‍ക്ക് ആശങ്ക വേണ്ടെന്ന് ധനമന്ത്രി പി.ചിദംബരം പറഞ്ഞു.

ഇന്ത്യന്‍ വിപണിയില്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ പണം നിക്ഷേപിക്കുന്നത് സംബന്ധിച്ച് സെബിയുടെ നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്ന ആശങ്കയിലാണ് ബുധനാഴ്ച രാവിലെ വിപണിയില്‍ കനത്ത നഷ്ടം ഉണ്ടായത്. മുംബൈ ഓഹരി വിപണിയില്‍ സെന്‍സെക്സ് ഏകദേശം 1,800 പോയിന്‍റ് നഷ്ടമാണു വരുത്തിയത്.

രാജ്യത്തെ ഓഹരി വിപണിയില്‍ വിദേശ കമ്പനികളുടെ ഇടപെടല്‍ നിയന്ത്രിക്കുക എന്ന ഉദ്ദേശത്തോടെയാണ് സെബി നിയന്ത്രനങ്ങള്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ ഇത് ഒക്‍ടോബര്‍ 25 ശേഷമേ ബാധകമാവുകയുള്ളു.

വിപണിയിലെ ഇടിവ് താത്കാലികമാണെന്നും വിപണിയിലെ കുതിപ്പ് സാവധാനത്തിലാക്കാന്‍ സെബിയും റിസര്‍വ് ബാങ്കും സര്‍ക്കാരും ചേര്‍ന്നാണ് തീരുമാനിച്ചതെന്നും ചിദംബരം പറഞ്ഞു. വിപണി നില സാധാരണയിലേക്ക് മടങ്ങുമെന്നും ചിദംബരം പറഞ്ഞു.

വിപണിയില്‍ ഇത്രയേറെ നഷ്ടം ഉണ്ടായതിനാല്‍ സെബി 2001 ല്‍ ഇറക്കിയിരുന്ന ഉത്തരവനുസരിച്ച് വ്യാപാരം ഒരു മണിക്കൂറോളം നിര്‍ത്തി വയ്ക്കുകയുണ്ടായി.

ധനമന്ത്രിയുടെ പ്രസ്താവന വന്നതിനു തൊട്ടു പിറകേ തന്നെ സെന്‍സെക്സ് ഏകദേശം 900 പോയിന്‍റ് തിരിച്ചുവരവ് നടത്തുകയും ചെയ്തു. അതുപോലെ തന്നെ ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റി 4.70 ശതമാനത്തോളം നഷ്ടം നികത്തി 5,401.45 എന്ന നിലയിലെത്തി.
കൂടുതല്‍
വിപണിയില്‍ വന്‍ ഇടിവ്
വിപണിയില്‍ നേരിയ നഷ്ടം
സെന്‍സെക്സ് വീണ്ടും ഉയരത്തിലേക്ക്
വിപണി റിക്കോഡ് സൃഷ്ടിച്ചു
സെന്‍സെക്സ് 19,000 കടന്നു
വിപണി 19,000 ലേക്ക്