ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ ചൊവ്വാഴ്ച രാവിലെ മികച്ച തുടക്കം കുറിച്ചെങ്കിലും ഇടവേളയിലെ ചാഞ്ചാട്ടവും തുടര്‍ന്നുള്ള ഏറ്റക്കുറച്ചിലും കാരണം ക്ലോസിംഗ് സമയത്ത് സെന്‍സെക്സ് 6.81 പോയിന്‍റ് നഷ്ടത്തില്‍ കലാശിച്ചു.
മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് ചൊവ്വാഴ്ച വൈകിട്ട് ക്ലോസിംഗ് സമയത്ത് 6.81 പോയിന്‍റ് താണ് 19,051.88 എന്ന നിലയിലേക്ക് താണു. ഇടവേള സമയത്ത് സെന്‍സെക്സ് 18,777.75 എന്ന നിലവരെ താണിരുന്നു.
ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ ക്ലോസിംഗ് സമയത്ത് കേവലം 2.35 പോയിന്‍റ് അഥവാ 0.04 ശതമാനം, താണ് 5,668.05 എന്ന നിലയിലേക്ക് താണു. ഇടവേള സമയത്ത് 5,578.45 നും 5,708.35 നും ഇടയ്ക്ക് നിഫ്റ്റി ചാഞ്ചാടിയിരുന്നു.
ബാങ്കിംഗ്, റിയാലിറ്റി ഓഹരികള്‍ക്കായിരുന്നു ചൊവ്വാഴ്ച പൊതുവെ മെച്ചമുണ്ടായത്. തിങ്കളാഴ്ച സെന്‍സെക്സ് ചരിത്രനേട്ടം കുറിച്ചിരുന്നു. 18,000 ല്‍ നിന്ന് 19,000 ലെത്താന്‍ കേവലം നാലു പ്രവൃത്തി ദിവസങ്ങളാണ് സെന്‍സെക്സു വേണ്ടിവന്നത്.
|