പ്രധാന താള്‍ > വാര്‍ത്ത > ധനകാര്യം > ഓഹരി വിപണി
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
സെന്‍സെക്സ് വീണ്ടും ഉയരത്തിലേക്ക്

ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ എല്ലാം തന്നെ ചൊവ്വാഴ്ച രാവിലെ മികച്ച തുടക്കം കുറിച്ചു. മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് തിങ്കളാഴ്ചത്തെ ക്ലോസിംഗ് നിരക്കായ 19,058.67 ല്‍ നിന്ന് ചൊവ്വാഴ്ച രാവിലെ 18,955.27 വരെ ഉയര്‍ന്നു.

ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയിലും ഇതിനു തുല്യമായ ഉയര്‍ച്ച അനുഭവപ്പെട്ടു. നിഫ്റ്റി തിങ്കളാഴ്ചത്തെ ക്ലോസിംഗായ 5,670.40 ല്‍ നിന്ന് ചൊവ്വാഴ്ച രാവിലെ പത്തര മണിക്ക് 5,679.80 എന്ന നിലയിലേക്ക് ഉയര്‍ന്നു.

തിങ്കളാഴ്ച സെന്‍സെക്സ് കേവലം നാലു ദിവസം കൊണ്ട് 1000 പോയിന്‍റ് വര്‍ദ്ധിച്ച് 19,000 എന്ന കടമ്പ കടന്ന് ചരിത്രം കുറിക്കുകയായിരുന്നു.

വിപണിയില്‍ വിദേശധനത്തിന്‍റെ ഒഴുക്ക് തുടരുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. എങ്കിലും രൂപയുടെ ഉയര്‍ന്ന വിനിമയ നിരക്ക് ഐ.റ്റി ഓഹരികള്‍ക്ക് എത്രമാത്രം മെച്ചം ഉണ്ടാക്കുമെന്ന ചിന്തയിലാണിപ്പോള്‍.
കൂടുതല്‍
വിപണി റിക്കോഡ് സൃഷ്ടിച്ചു
സെന്‍സെക്സ് 19,000 കടന്നു
വിപണി 19,000 ലേക്ക്
വിപണി 224 പോയിന്‍റ് മുന്നേറി
വിപണി: 395 പോയിന്‍റ് നഷ്ടം
വിപണി 446 പോയിന്‍റ് താണു