പ്രധാന താള്‍ > വാര്‍ത്ത > ധനകാര്യം > ഓഹരി വിപണി
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
വിപണി റിക്കോഡ് സൃഷ്ടിച്ചു
സെന്‍സെക്സ് 640 പോയിന്‍റ് ലാഭത്തില്‍

തിങ്കളാഴ്ച രാവിലെ മുതല്‍ തന്നെ മുന്നേറ്റം നടത്താന്‍ തുടങ്ങിയ ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ എല്ലാം തന്നെ വൈകിട്ടോടെ റിക്കോഡ് സൃഷ്ടിച്ചു. മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് 19,000 എന്ന കടമ്പ കടന്ന് റിക്കോഡ് സൃഷ്ടിച്ചു.

മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് തിങ്കളാഴ്ച വൈകിട്ട് 639.63 പോയിന്‍റ് വര്‍ദ്ധിച്ച് 19,058.67 എന്ന നിലയില്‍ ക്ലോസ് ചെയ്തു.

ഇതിനു സമാനമായി ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റി 4.46 ശതമാനം അഥവാ 242.15 പോയിന്‍റ് വര്‍ദ്ധിച്ച് 5,670.40 എന്ന നിലയില്‍ ക്ലോസ് ചെയ്തു.

കേവലം നാലു പ്രവൃത്തി ദിവസങ്ങള്‍ കൊണ്ടാണ് സെന്‍സെക്സ് 18000 ല്‍ നിന്ന് 19000 എന്ന കടമ്പ കടന്നത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഒ.എന്‍.ജി.സി., ഐ.സി.ഐ.സി.ഐ ബാങ്ക്, റിലയന്‍സ് എനര്‍ജി, എല്‍ ആന്‍റ് ടി തുടങ്ങിയ ഓഹരികളുടെ തണലിലാണ് പ്രധാനമായും വിപണി മുന്നേറ്റം നടത്തിയത്. ഏഷ്യന്‍ ഓഹരി വിപണിയിലെ മികച്ച ഉണര്‍വിനു ചുവടുപിടിച്ചാണ് ആഭ്യന്തര ഓഹരി വിപണി സൂചികകളും തിങ്കളാഴ്ച മുന്നേറിയത്.

മാരുതി ഉദ്യോഗ്, എച്ച്.ഡി.എഫ്.സി. ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഹിന്‍ഡാല്‍ക്കോ, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, എന്‍.ടി.പി.സി. എന്നിവയുടെ ഓഹരികളും മികച്ച നേട്ടമാണ് തിങ്കളാഴ്ച കൈവരിച്ചത്.
കൂടുതല്‍
സെന്‍സെക്സ് 19,000 കടന്നു
വിപണി 19,000 ലേക്ക്
വിപണി 224 പോയിന്‍റ് മുന്നേറി
വിപണി: 395 പോയിന്‍റ് നഷ്ടം
വിപണി 446 പോയിന്‍റ് താണു
വിപണി 178 പോയിന്‍റ് താണു