പ്രധാന താള്‍ > വാര്‍ത്ത > ധനകാര്യം > ഓഹരി വിപണി
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
വിപണി 178 പോയിന്‍റ് താണു

ആഭ്യന്തര ഓഹരി വിപണി സൂചികകളെല്ലാം തന്നെ വെള്ളിയാഴ്ച രാവിലെ താഴേക്കുപോയി. കഴിഞ്ഞ ദിവസങ്ങളില്‍ റിക്കോഡു കുറിച്ച വിപണിയില്‍ വെള്ളിയാഴ്ച രാവിലെ സെന്‍സെക്സ് 178 പോയിന്‍റ് താഴേക്കുപോയി.

മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് വെള്ളിയാഴ്ച രാവിലെ വിപണി ആരംഭിച്ച് അല്‍പ്പ നിമിഷങ്ങള്‍ക്കകം 178.39 പോയിന്‍റ് നഷ്ടത്തില്‍ 18,635.68 എന്ന നിലയിലെത്തി.

ഇതിനു സമാനമായി ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റി 58.25 പോയിന്‍റ് നഷ്ടത്തില്‍ 5,446.60 എന്ന നിലയിലേക്ക് പോയി.

അടുത്തിടെ വര്‍ദ്ധിച്ച നിലയിലെത്തിയ ഓഹരി വിലയിലെ ലാഭം നേടാനുള്ള ഓഹരി ഉടമകളുടെ ധൃതിയാണ് വിപണിയില്‍ താഴ്ചയ്ക്ക് ഇടവരുത്തിയതെന്ന് വിപണി വൃത്തങ്ങള്‍ പറയുന്നു.

ബ്ലൂ ചിപ്പ് ഓഹരികളിലെ പവര്‍, ബാങ്കിംഗ് മേഖലകളിലെ ഓഹരികളാണ് വന്‍ തോതില്‍ വിറ്റഴിക്കാന്‍ ധൃതികൂട്ടിയവ. ഇതോടൊപ്പം ആഗോള ഓഹരി വിപണിയിലെ മാന്ദ്യവും ആഭ്യന്തര ഓഹരി വിപണിയില്‍ മാന്ദ്യത്തിനു കാരണമായി.
കൂടുതല്‍
സെന്‍സെക്സ് പുതിയ ഉയരത്തില്‍
സെന്‍സെക്സ് ഉയര്‍ച്ചയില്‍
വിപണി 378 പോയിന്‍റ് ലാഭത്തില്‍
വിപണി 18,500 കടന്നു
സെന്‍സെക്സ്:789 പോയിന്‍റ് ലാഭം
സെന്‍സെക്സ് 18,000 കടന്നു