ആഭ്യന്തര ഓഹരി വിപണിയില്‍ ചൊവ്വാഴ്ച വൈകിട്ടുണ്ടായ തിരിച്ചടിയില്‍ നിന്ന് മോചിതമായ വിപണി സൂചികകള്‍ ബുധനാഴ്ച രാവിലെ മികച്ച മുന്നേറ്റം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ബുധനാഴ്ച രാവിലെ മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് 118.67 പോയിന്‍റ് വര്‍ദ്ധിച്ച് 15,661 പോയിന്‍റായി ഉയര്‍ന്നു. ചൊവ്വാഴ്ച വൈകിട്ട് വിപണി ക്ലോസിംഗ് സമയത്ത് സെന്‍സെക്സ് 54 പോയിന്‍റ് നഷ്ടത്തിലായിരുന്നു.
ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ ബുധനാഴ്ച രാവിലെ 34.45 പൊയിന്‍റ് വര്‍ദ്ധിച്ച് 4,531.50 എന്ന നിലയിലെത്തി.
|