ആഭ്യന്തര ഓഹരി വിപണി സൂചികകളെല്ലാം തന്നെ ബുധനാഴ്ച രാവിലെ മികച്ച പ്രകടനം കാഴ്ചവച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് ബുധനാഴ്ച രാവിലെ വിപണി ആരംഭിച്ച് അല്‍പ്പ നിമിഷങ്ങള്‍ക്കകം 115.46 പോയിന്‍റ് ഉയര്‍ന്ന് 15,580.86 എന്ന നിലയിലെത്തി.
ഇതിനു സമാനമായി ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 28.25 പോയിന്‍റ് വര്‍ദ്ധിച്ച് 4,507.50 എന്ന നിലയിലേക്ക് ഉയര്‍ന്നു.
ആഗോള ഓഹരി വിപണിയില്‍ ബുധനാഴ്ച രാവിലെയുണ്ടായ മികച്ച ഉണര്‍വിന്‍റെ ചുവടു പിടിച്ചാണ് ആഭ്യന്തര ഓഹരി വിപണിയിലും ഇത് ദൃശ്യമായതെന്ന് ഓഹരി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
|