ഇഷ അംബാനി ബിസിനസ് ലോകത്തേക്ക് കടക്കുന്നു

ന്യൂഡല്‍ഹി| WEBDUNIA|
PRO
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയും ബിസിനസ് രംഗത്തേക്ക് കടന്നുവരുന്നു. റിലയന്‍സിന്റെ റീട്ടെയില്‍, മാധ്യമ സംരംഭങ്ങളുടെ ചുമതല വഹിക്കാനാണ് ഇഷ കടന്നുവരുന്നത്.

സി.എന്‍.ബി.സി-ടി.വി 18 ഗ്രൂപ്പിലും നിക്ഷേപമുള്ള റിലയന്‍സ് 4 ജി ടെലികോം സംരംഭത്തിന് ഉള്ളടക്കം തയാറാക്കുന്നതിനായി ജേര്‍ണലിസ്റ്റുകളെയും മാധ്യമപ്രഫഷണലുകളയും നിയമിച്ചുവരുകയാണ്.
യാലെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയ ഇഷ മക്കിന്‍സി കമ്പനിയില്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുകയാണ്. കഴിഞ്ഞ മെയിലാണ് ഇഷ അമേരിക്ക ആസ്ഥാനമായുള്ള മക്കിന്‍സിയില്‍ ചേര്‍ന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :