മൊബൈല്‍ പ്ലാന്റുമായി മൈക്രൊമാക്സ് ഇന്ത്യയിലേക്ക്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഇന്ത്യയിലെ പ്രമുഖ മൊബൈല്‍ കമ്പനിയായ മൈക്രോമാക്സ്‌ ഇന്ത്യയില്‍ സ്മാര്‍ട്ഫോണ്‍ നിര്‍മാണം ആരംഭിച്ചു. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിലുള്ള പ്ലാന്റിലാണ്‌ നിര്‍മ്മാണം ആരംഭിച്ചത്. ഇവിടെ നേരത്തെ മൈക്രൊമാക്സിന്റെ ടാബ്ലെറ്റുകളും എല്‍ഇഡി മോണിട്ടറുകളുമാണ്‌ നിര്‍മിച്ചിരുന്നത്‌.

വിപണിയിലുള്ള മൈക്രോമാക്സിന്റെ ടാബ്ലെറ്റുകളെല്ലാം രുദ്രപ്രയാഗില്‍ നിര്‍മിച്ചതാണ്. മൊബൈല്‍ ഫോണ്‍ വിഭാഗത്തില്‍ 13 ശതമാനം വിപണി വിഹിതമുള്ള മൈക്രൊമാക്സിന് സ്മാര്‍ട്ഫോണ്‍ -ടാബ്ലെറ്റ്‌ പിസി വിപണിയില്‍ രണ്ടാം സ്ഥാനമാണുള്ളത്.

സ്മാര്‍ട്ഫോണ്‍ വിപണിയില്‍ 16 ശതമാനവും മൈക്രോമാക്സിനു സ്വന്തമാണ്‌. ടാബ്ലെറ്റ്‌ വിപണിയില്‍ 8.9 ശതമാനം വിപണി വിഹിതമുള്ള മൈക്രോമാക്സ്‌ 2013ല്‍ 4.14 മില്യണ്‍ യൂണിറ്റുകളാണ്‌ നിര്‍മ്മിച്ചത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :