സ്കൂളുകളില്‍ കമ്പ്യൂട്ടര്‍ ലാബുമായി ഫെഡറല്‍ ബാങ്ക്

കൊച്ചി| WEBDUNIA|
PRO
PRO
ഫെഡറല്‍ ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതികളുടെ ഭാഗമായി സ്കൂളുകളില്‍ കമ്പ്യൂ‍ട്ടര്‍ ലാബുകള്‍ സ്ഥാപിക്കുന്ന പദ്ധതിക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി അടിസ്ഥാന സൌകര്യങ്ങള്‍ കുറവുള്ള സ്കൂളുകള്‍ തെരഞ്ഞെടുത്ത് അവിടെ ലാബുകള്‍ സ്ഥാപിച്ചു കൊടുക്കും.

ഒരു സ്കൂളില്‍ അഞ്ച് കമ്പ്യൂട്ടറുകല്‍ വീതം മൊത്തം 200 സ്‌കൂളുകല്‍ക്ക് ഈ വര്‍ഷം 1000 കമ്പ്യൂട്ടറുകള്‍ വിതരണം ചെയ്യുമെന്ന് ഫെഡറല്‍ ബാങ്ക് ഹ്യൂമന്‍ റിസോഴ്സ് വിഭാഗം മേധാവിയും ജനറല്‍ മാനേജരുമായ തമ്പി കുര്യന്‍ പറഞ്ഞു. ഒരു കമ്പ്യൂട്ടറിന് 4,500 രൂപ വീതം മൊത്തം 22,500 രൂപയാണ് ഓരോ സ്‌കൂളിനും നല്‍കുക.

നല്‍കുന്നത് പ്രീ ഓള്‍ഡ് കമ്പ്യൂട്ടറുകളാണങ്കിലും അവ സ്ഥാപിക്കാനും ഒരു വര്‍ഷത്തെ മെയിന്റനന്‍സിനുമുള്ള ചെലവുകളും ബാങ്ക് വഹിക്കും. കേരളത്തില്‍ നടത്തുന്ന ഈ പൈലറ്റു പദ്ധതി പിന്നിട് രാജ്യ വ്യാപകമാക്കാനാണ് ബാങ്കിന്റെ പദ്ധതി. പദ്ധതിയിലൂടെ ഗ്രാമീണ മേഖലകളിലെ ആയിരത്തിലധികം സ്‌കൂളുകളിലായി ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെ മികച്ച വിദ്യാഭ്യാസ പുരോഗതിയിലേക്ക് നയിക്കാനാകുമെന്ന് തമ്പി കുര്യന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :