1000 കോടിയുടെ കടപത്രമിറക്കാന്‍ കേരളത്തിന് അനുമതി

മുംബൈ| WEBDUNIA| Last Modified വ്യാഴം, 3 ഏപ്രില്‍ 2014 (13:02 IST)
PRO
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ റിസര്‍വ് ബാങ്കിനോട് 2000 കോടി രൂപയുടെ കടപത്രമിറക്കാന്‍ അനുമതി ചോദിച്ച കേരളത്തിന് 1000 കോടി യുടെ കടപത്രമിറക്കാനുള്ള അനുമതികൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ഏപ്രില്‍ ഒമ്പതിനകം കടപത്രം പുറപ്പെടുവിക്കന്‍ കഴിഞ്ഞേക്കുമെന്നാണ് ധനവകുപ്പിന്റെ പ്രതീക്ഷ. 13,000 കോടി രൂപയാണ് സംസ്ഥാനത്തിന് കടമെടുക്കാനുള്ള പരിധി. കേന്ദ്രനികുതി വിഹിതമായി 600 കോടി രൂപ നേരത്തെ കേരളത്തിനു ലഭിച്ചിരുന്നു.

പ്രതീക്ഷിച്ചതിലും 200 കോടി കുറവാണെങ്കിലും കടപത്രത്തിലൂടെ സമാഹരിക്കുന്ന തുക പ്രതിസന്ധി മറികടക്കാന്‍ സഹയിക്കുമെന്നണ് ധനവകുപ്പ് കരുതുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :