ബാങ്ക് അക്കൌണ്ടില്ലാതെ എടി‌എമ്മിലൂടെ പണമെടുക്കാം

മുംബൈ| WEBDUNIA| Last Modified ബുധന്‍, 26 മാര്‍ച്ച് 2014 (10:02 IST)
PRO
സ്വന്തമായി അക്കൗണ്ടില്ലാതെ എടിഎം വഴി പണം ലഭിക്കാനുള്ള സൌകര്യം വരുന്നു. ബാങ്ക്‌ ഓഫ്‌ ഇന്ത്യയാണു പുതിയ സംവിധാനവുമായി എത്തുന്നത്‍. മുംബൈ നഗരത്തിലാണ്‌ ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക.

എടി.മ്മിലൂടെ പണം സ്വീകരിക്കേണ്ടയാളുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കി ബാങ്കിലെ ഒരു അക്കൗണ്ട്‌ ഉടമയ്‌ക്ക്‌ തന്റെ അക്കൗണ്ടില്‍നിന്നും പണം കൈമാറാനാകുന്നതാണ് സംവിധാ‍നം.

പണം ലഭിക്കേണ്ടയാളുടെ മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന കോഡ്‌ ഉപയോഗിച്ച്‌ ബാങ്കിന്റെതന്നെ ഏതെങ്കിലും എടിഎമ്മില്‍ നല്‍കി പണം പിന്‍വലിക്കാം. എന്നാല്‍ ഓരോ ഇടപാടിനും 25 രൂപ വീതം ബാങ്ക്‌ ഈടാക്കും.

ബാങ്ക്‌ അക്കൗണ്ടില്ലാത്തവര്‍ക്കും എടിഎം ഉപയോഗിക്കാനാകുന്ന സംവിധാനം നടപ്പാക്കുമെന്നു കഴിഞ്ഞ മാസം റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍ രഘുറാം രാജന്‍ അറിയിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :