ജെറ്റ് എയര്‍വെയ്‌സ് നിരക്കുകുറച്ചു

ന്യൂഡല്‍ഹി| WEBDUNIA|
PRO
ജെറ്റ് എയര്‍വെയ്‌സ് വിമാനയാത്രാനിരക്കുകള്‍ വന്‍തോതില്‍ കുറച്ചു. 20 ലക്ഷം ടിക്കറ്റുകള്‍ 2,250 രൂപ നിരക്കില്‍ ലഭ്യമാക്കിക്കൊണ്ടാണ് ജെറ്റ് എയര്‍വെയ്‌സ് നിരക്കുകുറച്ചത്.

ഫെബ്രുവരി 24 വരെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭ്യമാകുക. ഡിസംബര്‍ 31 വരെയുള്ള യാത്രകള്‍ക്ക് ഈ നിരക്ക് ബാധകമാണ്. ആഭ്യന്തര സര്‍വീസുകള്‍ക്കാണ് ഈ പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സാധാരണ 5,000 രൂപയ്ക്ക് മുകളിലോട്ടാണ് ജെറ്റിന്റെ ടിക്കറ്റ് നിരക്ക്. ഇത് 2,250 രൂപയ്ക്ക് ലഭ്യമാകുന്നതോടെ 50 ശതമാനത്തിലധികമാണ് ഇളവ് ലഭിക്കുക. കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നതോടെ വിപണി വിഹിതം പിടിക്കുകയാണ് ജെറ്റിന്റെ ലക്ഷയം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :