ചില തലതിരിഞ്ഞ ബിസിനസുകള്‍

കൊച്ചി| WEBDUNIA|
PRO
കണ്ണടകള്‍ വേണം..നായകള്‍ക്കും...

മൃഗങ്ങളെ സ്വന്തം മക്കളെപ്പോലെ സ്നേഹിക്കുന്നവരുണ്ടാകാം എന്നാല്‍ ഓമന മൃഗത്തിന് കൂളിംഗ് ഗ്ലാസ് വാങ്ങി നല്‍കുന്നവരുണ്ടോ?. ഉണ്ടെന്നാണ് ഡോഗിള്‍സ് എന്ന കമ്പനിയുടെ വിജയം തെളിയിക്കുന്നത്.

വിവിധ നിറത്തിലും ഫാഷനിലും പുറത്തിറങ്ങുന്ന കണ്ണാടികളും പൂച്ച കണ്ണാടികളും മറ്റും വന്‍‌തോതിലാണ് വിറ്റു പോകുന്നത്. ഇനി ഈ മൃഗങ്ങള്‍ക്കായി ബൂട്ടുകളും തൊപ്പികളും മറ്റും മാര്‍ക്കറ്റില്‍ ഇറക്കാനുള്ള ശ്രമമാണ് കമ്പനി നടത്തുന്നത്.


ഭാഗ്യ എല്ല് നിര്‍മ്മാണം

മന്ത്രവാദികളുടെയും പാമ്പാട്ടികളുടെയും രാജ്യമെന്ന് പലപ്പോഴും ഇന്ത്യയെ അവര്‍ കളിയാക്കും പക്ഷേ യൂറോപ്യന്‍ രാജ്യങ്ങളില്‍ തീന്‍‌മേശയില്‍ പോലും ഭാഗ്യം പരീക്ഷിക്കുന്നവരുണ്ട്. അതിലൊന്നാണ് വിഷ്ബോണ്‍ എന്ന ഭാഗ്യ എല്ല്. ടര്‍ക്കി മുതലായ പക്ഷിയിറച്ചിയില്‍ നിന്നു കിട്ടുന്ന കഴുത്തിന്റെ ഭാഗത്തെ ഒരു എല്ലാണിത്.

നിങ്ങള്‍ക്കു കിട്ടുന്ന എല്ല് പൊട്ടിക്കാനാവുന്നില്ലെങ്കില്‍ മനസില്‍ ആഗ്രഹിച്ച കാര്യം ഉടന്‍ നടക്കും. എല്ല് പൊട്ടിയാലും നഷ്ടപ്പെട്ടിട്ടില്ലെങ്കില്‍ ആഗ്രഹം അധികം താമസിക്കാതെ നടക്കും. ഒരു ഭാഗം നഷ്ടപ്പെട്ടെങ്കില്‍ പിന്നെ പ്രതീക്ഷയേ വേണ്ട.

ഒരു ടര്‍ക്കിക്ക് ഇത്തരത്തിലുള്ള ഒരെല്ലു മാത്രമല്ലേ കാണൂ. അപ്പോള്‍ ബാക്കിയുള്ളവരോ?. എല്ലാവര്‍ക്കും എല്ല് കൊടുക്കാന്‍ വിഷ്ബോണ്‍ കമ്പനിയുണ്ട്. ആരെങ്കിലും ഇത് വാങ്ങുമോയെന്ന് പറയാന്‍ വരട്ടെ. ഇപ്പോള്‍ ഒരു ദിവസം 30,00ഓളം വിഷ്ബോണുകള്‍ വിട്ടുപോകുന്നുണ്ട്.

മില്യണ്‍ ഡോളര്‍ വിലയുള്ള വെബ്സൈറ്റ്

ഒരു പിക്സല്‍ സ്ഥലത്തിന് ഒരു ഡോളര്‍. ഞെട്ടാന്‍ വരട്ടെ 21 വയസ്സുള്ള അലക്സ് റ്റ്യൂവിന്റെ വെബ്സൈറ്റില്‍ ആയിരങ്ങളാണ് ഒരു പിക്സല്‍ ഇടം വാങ്ങിയത്. തന്റെ പഠനത്തിനായി പണം ശേഖരിക്കുന്നതിന്റെ ഭാഗമാ‍യാണ് അലക്സ് ഈ വെബ്സൈറ്റ് ഉണ്ടാക്കി സ്പേസ് വില്‍പ്പന നടത്തിയത്. ഇത് വലിയ വാര്‍ത്തയായപ്പോള്‍ ഒരു ഡോളര്‍ മുടക്കി മിക്കവരും സ്ഥലം വാങ്ങി. ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും ഒരു മില്യണ്‍ ഡോളറിന്റെ സാമ്പാദ്യമാണ് അലെക്സിന് ഉണ്ടായത്.

സാന്താക്ലോസിന്റെ എഴുത്ത്

പലരുടെയും ബാല്യകാല സ്വപ്നങ്ങളിലൊന്നാണ് സാന്താക്ലോസിന്റെ കയ്യില്‍ നിന്നും സമ്മാനം വാങ്ങുകയെന്നുള്ളത്. എന്നാല്‍ സാ‍ന്താക്ലോസ് ക്രിസ്ത്മസ് ആശംസ നല്‍കി കത്ത് അയച്ചാലോ?ഈ വ്യാപാരം തുടങ്ങിയത് ബൈറോണ്‍ റീസ് എന്നയാളാണ് 10 ഡോളര്‍ ഇയാള്‍ക്ക് അയച്ചുനല്‍കി കുട്ടിയുടെ അഡ്രസുനല്‍കിയായ് ധ്രുവപ്രദേശത്തു നിന്നും സാന്തായുടെ മനോഹരമായ എഴുത്ത് വീട്ടിലെത്തും.

ബാത്ത് റൂം റെസ്റ്റോറന്റ്

ബാത്ത്‌റൂമിലിരുന്നു ഭക്ഷണം കഴിക്കുന്നത് എങ്ങനെയുള്ള അനുഭവമായിരിക്കും ആരും പരീക്ഷിച്ചു നോക്കാനിടയില്ല. എന്നാല്‍ ഇങ്ങനെയുള്ള ഒരു അനുഭവം നല്‍കുകയാണ് തായ്‌വാനിലെ ഒരു റെസ്റ്റോറന്റ്. ഇവിടെ ചെന്നാല്‍ ടോയ്ലെറ്റ് സീറ്റിന്റെ ആകൃതിയിലുള്ള സീറ്റില്‍ ഇരുന്ന് ബാത്ത് ടബിന്റെ ആകൃതിയിലുള്ള ടേബിളീല്‍ ഇരുന്നു ഭക്ഷണം കഴിക്കാനാവും. ഒരു ചെറിയ ഐസ്ക്രീം പാര്‍ലറില്‍ തുടങ്ങിയ ഈ റെസ്റ്റോറന്റ് ഇപ്പോള്‍ തായ്‌വാനിലൊട്ടാകെയുള്ള റെസ്റ്റോറന്റ് ശൃംഖലയായി മാറിക്കഴിഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :