എയര്‍ ഇന്ത്യയുടെ നിയന്ത്രണം കൊച്ചിയില്‍

കൊച്ചി| WEBDUNIA|
PRO
എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സിന്റെ ആസ്ഥാനം ജനുവരി ഒന്ന് മുതല്‍ കൊച്ചിയിലെന്ന് വ്യോമയാന സെക്രട്ടറി കെ എന്‍ ശ്രീവാസ്തവ.

ജീവനക്കാരെ ഘട്ടംഘട്ടമായി കൊച്ചിയിലേക്ക് മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. ഷെഡ്യൂളിംഗും ഭരണപരമായ കാര്യങ്ങളും കൊച്ചിയില്‍ നിന്നായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് സമീപം ഉചിതമായി സ്ഥലം കണ്ടെത്താനാണ് ശ്രമമെന്നും ശ്രീവാസ്തവ വ്യക്തമാക്കി.

സി ഇ ഒയെ ക്ഷണിച്ചു കൊണ്ടുള്ള പരസ്യം ഉടന്‍ പത്രത്തില്‍ നല്‍കും പരിശീലനം ലഭിച്ച പൈലറ്റുമാരുടെ കുറവ് 2013 ജൂണോടെ നികത്താനാകുമെന്നും ശ്രീവാസ്തവ പറഞ്ഞു.

പ്രധാനമായും ഗള്‍ഫ് മേഖലയിലേക്ക് സര്‍വ്വീസ് നടത്തുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ 90 ശതമാനം യാത്രക്കാരും മലയാളികളാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :