തങ്കത്തിന്റെ ഡയറിക്കുറിപ്പുകള്‍‍; എന്തിനു എനിക്കു വേണ്ടി അക്രമങ്ങള്‍

കൊച്ചി| WEBDUNIA|
PRO
പെണ്‍കുട്ടികളുള്ള അച്ഛനമ്മമാര്‍ക്ക് ചങ്കിടിപ്പ് ഉയര്‍ത്തുകയാണ് തങ്കത്തിന്റെ ഒരു വര്‍ഷത്തെ യാത്രയുടെ ഉയര്‍ച്ചതാഴ്ചകള്‍. നിരവധി കൊള്ളയും കൊലയുമാണ് തങ്കത്തിന്റെ പേരില്‍ കേരളത്തിലുള്‍പ്പെടെ ഉണ്ടായത്.

ഉന്നം മറന്നു തെന്നിപ്പറന്ന “പൊന്നും“കിനാക്കള്‍...

വിലവര്‍ദ്ധനയുടെ കാര്യത്തില്‍ ഓരോ ദിവസവും റെക്കോര്‍ഡ് സൃഷ്‌ടിക്കുകയാണ് പള പളാ മിന്നുന്ന പൊന്ന്. എന്നാല്‍ പൊന്നിന്‍റെ വിലക്കയറ്റം കണ്ട് കണ്ണ് മഞ്ഞളിച്ച് പോകുന്നത് കല്യണപ്രായമെത്തിയ പെണ്‍കുട്ടികളുള്ള മാതാപിതാക്കള്‍ക്കാണ്. പൊന്നിന് വില കയറുമ്പോഴും കല്യാണപ്പന്തലില്‍ നില്‍ക്കുന്ന പെണ്ണിന്‍റെ കഴുത്തില്‍ സ്വര്‍ണം കുറയരുതെന്നുള്ള വാശിക്കാരാണ് അതിനു കാരണം.

ഇന്ത്യയില്‍ കഴിഞ്ഞ മൂന്ന്‌ വര്‍ഷം 2000 കോടി ഡോളറിന്റെ ശരാശരി നിക്ഷേപമാണ്‌ സ്വര്‍ണത്തില്‍ നടന്നത്‌. യുലിപുകളിലും, ഓഹരി അധിഷ്‌ഠിത മ്യൂച്വല്‍ ഫണ്ടുകളിലും നടന്ന നിക്ഷേപത്തേക്കാള്‍ അധികമാണിതെന്ന്‌ വേള്‍ഡ്‌ ഗോള്‍ഡ്‌ കൗണ്‍സിലിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

മനുഷ്യന്‍ ഇതുവരെ ഖനനം ചെയ്‌ത്‌ എടുത്തിട്ടുള്ളത്‌ ഏകദേശം 168,300 ടണ്‍ സ്വര്‍ണം മാത്രമാണ്‌. ഇതില്‍ പകുതിയോളവും (84,100 ടണ്‍) ആഭരണ രൂപത്തിലാണുള്ളത്‌. സ്വര്‍ണത്തിന്റെ ആര്‍ത്തി ഒടുവില്‍ എത്തിക്കുക ദൌര്‍ലഭ്യത്തിലാണ് ചിലപ്പോള്‍ വെള്ളത്തേക്കാള്‍ മുന്‍പ് ഒരു യുദ്ധമുണ്ടാകുക സ്വര്‍ണത്തിനായി ആയിരിക്കും.

പൊന്നിന്റെ പോക്കുവഴികള്‍

ജനുവരിയില്‍ സ്വര്‍ണ വിലയില്‍ വര്‍ധനയുമായാണ് ഈ വര്‍ഷത്തിനു തുടക്കമായത്. പവന് 120 രൂപ വര്‍ധിച്ച് 20440 രൂപയായി. കയറ്റമിറക്കങ്ങള്‍ക്ക് ശേഷം സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. പവന് 200 രൂപ വര്‍ധിച്ച് 20,640 രൂപയിലെത്തി. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 2,580 രൂപയെന്ന നിലയിലാണ് വ്യാപാരം തുടരുന്നത്.

കസ്റ്റംസ് തീരുവയുടെ വര്‍ദ്ധനയും സ്വര്‍ണവില വര്‍ധിപ്പിച്ചു. പവന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന്റെ വില കൂടി 20,880 രൂപയിലെത്തിയ ശേഷം പവന് 400 രൂപ വര്‍ധിച്ച് 20,920 രൂപയായി. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 2,615 രൂപയെന്ന നിലയിലാണ് വ്യാപാരം തുടരുന്നത്. മാസാന്ത്യം ആയപ്പോഴേക്കും 21,040 രൂപയായി. ഗ്രാമിന് അഞ്ചു രൂപ വര്‍ധിച്ച് 2,630 രൂപയെന്ന നിലയിലാണ് വ്യാപാരം തുടരുന്നത്.

ഫെബ്രുവരിയില്‍ ആഭ്യന്തര സ്വര്‍ണവിപണിയിലെ ചാഞ്ചല്യം വീണ്ടും തുടര്‍ന്നു പക്ഷേ സ്വര്‍ണത്തിന്റെ ഡിമാന്റ് കുറഞ്ഞില്ല. സ്വര്‍ണവില വര്‍ധിച്ചു. പവനു 80 രൂപ വര്‍ധിച്ച് 21080 രൂപയിലെത്തി.

സ്വര്‍ണത്തിന് വില വര്‍ധിക്കുമെന്ന് ബജറ്റ് അവതരണത്തിനിടെ കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി വ്യക്തമാക്കി. സ്വര്‍ണക്കട്ടികള്‍ക്കും സ്വര്‍ണനാണയങ്ങള്‍ക്കും കസ്റ്റംസ് തീരുവ ഇരട്ടിയാക്കിയിട്ടുണ്ട്.

മാര്‍ച്ചില്‍ സ്വര്‍ണവില വീണ്ടും 21,000ത്തിന് മുകളില്‍. ഏപ്രിലില്‍ സ്വര്‍ണവിലയില്‍ വര്‍ധന. ഇതോടെ പവന്റെ വില 21,640 രൂപയിലെത്തി. ജൂണില്‍ സ്വര്‍ണവിലയില്‍ വീണ്ടും സര്‍വ്വകാല റെക്കോര്‍ഡ്. ചരിത്രത്തില്‍ ആദ്യമായി പവന്റെ വില 22,000 രൂപ കടന്നു. ജൂലൈയില്‍ സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് നിരക്കില്‍. പവന് 40 രൂപ വര്‍ധിച്ച് 22,120 രൂപയായി.

ഓഗസ്റ്റില്‍ സ്വര്‍ണവില വീണ്ടും സര്‍വ്വകാല റെക്കോര്‍ഡില്‍. പവന് 80 രൂപ കൂടി 22,400 രൂപയിലെത്തി. ഓഗസ്റ്റില്‍ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. 22,960 രൂപയാണ് വില. വില 23,000ലെത്താന്‍ വെറും 40 രൂപയുടെ കുറവ് മാത്രം. റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണ വില 23080 കടന്നു. ശനിയാഴ്ച 120 രൂപ വര്‍ധിച്ചതോടെ പവന് 23,080 രൂപയായി.

സെപ്റ്റംബറില്‍ പവന്‌ 280രൂപ ഉയര്‍ന്ന്‌ 23,720 രൂപയായി. സംസ്ഥാനത്തെ സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡിലെത്തി പവന് 24,160രൂപയായി

നവം‌ബറില്‍ സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. പവന്‌ 160 രൂപ ഉയര്‍ന്ന്‌ 23,720 രൂപയിലും ഗ്രാമിന്‌ 20 രൂപ 2965 രൂപയിലുമെത്തി. സ്വര്‍ണവില പവന്‌ 120 രൂപ ഉയര്‍ന്നു 23,800 രൂപയായി. സ്വര്‍ണവില വീണ്ടും ഉയരത്തിലേക്ക്‌ കുതിക്കുന്നു. ശനിയാഴ്ച സ്വര്‍ണം പവന്‌ 120 രൂപ വര്‍ധിച്ച്‌ 24,000 രൂപയായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :