ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » ഭെല്ലിന്റെ ലാഭത്തില്‍ വര്‍ധന (BHEL profit jumps 14% to Rs 3,660 cr in 9 months)
ഭാരത് ഹെവി ഇലക്ട്രിക്കലിന്റെ (ഭെല്‍) ലാഭത്തില്‍ വര്‍ധന. ഡിസംബര്‍ 31 വരെയുള്ള ഒമ്പത് മാസത്തെ കാലയളവില്‍ കമ്പനിയുടെ ലാഭത്തില്‍ 14 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

കമ്പനിയുടെ അറ്റാദായം 3,660.2 കോടി രൂ‍പയായിട്ടാണ് വര്‍ധിച്ചത്. തൊട്ടുമുന്‍ ‌വര്‍ഷം ഇതേകാലയളവില്‍ ഇത് 3,213.2 കോടി രൂപയായിരുന്നു.

ഭെല്ലിന്റെ വില്‍പ്പന 29,269.1 കോടി രൂ‍പയിലെത്തി. മുന്‍‌വര്‍ഷം ഇത് 24,756.5 കോടി രൂ‍പയുടേതായിരുന്നു.

അതേസമയം ഡിസംബര്‍ 31ന് അവസാനിച്ച പാദത്തില്‍ കമ്പനിയുടെ അറ്റാദായം 1,432.6 കോടി രൂപയായി വര്‍ധിച്ചു. വില്‍പ്പന 11,078.3 കോടി രൂപയിലുമെത്തി.
ബന്ധപ്പെട്ടവ
WebduniaWebdunia