ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » വൊഡാഫോണില്‍ നിന്ന് നികുതി ആവശ്യപ്പെടാം (Tax department has right to seek tax from Vodafone)
Bookmark and Share Feedback Print
 
യുകെ കമ്പനിയായ വൊഡാഫോണ്‍ ഇന്‍റര്‍നാഷണലില്‍ നിന്ന് നികുതി ആവശ്യപ്പെടാന്‍ ഇന്ത്യന്‍ നികുതി വകുപ്പിന് അധികാരമുണ്ടെന്ന് ബോംബെ ഹൈക്കോടതി വിധിച്ചു.

2007ല്‍ ഹച്ചിന്‍‌സണ്‍ എസ്സാര്‍ ലിമിറ്റഡിലെ ഓഹരികള്‍ വൊഡാഫോണ്‍ ഏറ്റെടുത്തതിനെത്തുടര്‍ന്ന് നികുതി ആവശ്യപ്പെട്ട് നികുതി വകുപ്പ് നോട്ടീസ് അയച്ചിരുന്നു. ഇതിനെതിരെ കമ്പനി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും ജസ്റ്റിസ് ജെപി ദേവധാറും ഇന്ന് വിധി പ്രസ്താവിച്ചത്.

ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് വൊഡാഫോണിന്‍റെ അഭിഭാഷകര്‍ അറിയിച്ചു. ടെലികോം ഓപറേറ്റര്‍മാരായ ഹച്ചിന്‍സണെ 11.2 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയാണ് വൊഡാഫോണ്‍ ഏറ്റെടുത്തത്. ഇടപാടില്‍ ഇന്ത്യന്‍ ആസ്തിയുടെ വിനിമയം നടന്നതിനാല്‍ വൊഡാഫോണ്‍ നികുതിയടയ്ക്കാന്‍ ബാധ്യതപ്പെട്ടിരിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് നികുതി വകുപ്പ് കമ്പനിക്കുമേല്‍ കുറ്റം ചുമത്തിയത്.

ഹോങ്കോംഗ് ആസ്ഥാനമായുള്ള ഹച്ചിന്‍‌സണിലെ 67 ശതമാനം ഓഹരികളാണ് വൊഡാഫോണ്‍ ഏറ്റെടുത്തത്. ഹച്ചിന്‍‌സണ്‍ ടെലികമ്യൂണിക്കേഷന്‍സ് ഇന്‍റര്‍നാഷണലിന്‍റെ ഉടമസ്ഥതയില്‍ കെയ്‌മാന്‍ ദ്വീപിലുള്ള സിപിജിയില്‍ നിന്നാണ് തങ്ങള്‍ ഓഹരികള്‍ വാങ്ങിയതെന്നും ഇടപാട് നടന്നത് വിദേശത്തായതിനാല്‍ തങ്ങള്‍ നികുതിയടയ്ക്കാന്‍ ബാധ്യതപ്പെടുന്നില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വൊഡാഫോണ്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍