ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » മെഴ്സിഡസ് ബെന്‍‌സ് വില്‍‌പ്പന രണ്ട് മടങ്ങ് ഉയര്‍ന്നു (Mercedes-Benz India sales hikes two-fold in August)
Bookmark and Share Feedback Print
 
ആഡംബര കാര്‍ നിര്‍മാതാക്കളാ‍യ മെഴ്സിഡസ് ബെന്‍‌സ് ഇന്ത്യ, ഓഗസ്റ്റില്‍ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍‌പ്പന രേഖപ്പെടുത്തി. മുന്‍‌വര്‍ഷത്തെ അപേക്ഷിച്ച് രണ്ട് മടങ്ങ് വര്‍ദ്ധനയാണ് കമ്പനി ഓഗസ്റ്റിലെ വില്‍‌പ്പനയില്‍ നേടിയത്.

573 യൂണിറ്റാണ് 2010 ഓഗസ്റ്റിലെ വില്‍‌പ്പന. മുന്‍ വര്‍ഷം ഈ മാസം വില്‍‌പ്പന 270 യൂണിറ്റായിരുന്നു. ജനുവരി - ഓഗസ്റ്റ് കാലയളവില്‍ വില്‍‌പ്പന 84.15 ശതമാനം ഉയര്‍ന്നതായും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. 1,899 യൂണിറ്റില്‍ നിന്ന് 3,497 യൂണിറ്റായാണ് ഈ കാലയളവില്‍ വില്‍‌പ്പന ഉയര്‍ന്നത്.

ആഡംബര വിഭാഗത്തില്‍‌പ്പെട്ട സി-ക്ലാസ്, ഇ-ക്ലാസ്, എസ്-ക്ലാസ് സിഡാന്‍സ് കാറുകള്‍ക്ക് പുറമെ എം‌-ക്ലാസ്, ജി‌എല്‍ സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിള്‍ എന്നിവയും കമ്പനി വില്‍‌പ്പന നടത്തുന്നുണ്ട്. വലിയ നഗരങ്ങളെക്കൂടാതെ ഇടത്തരം നഗരങ്ങളേയും ചെറിയ നഗരങ്ങളേയും ലക്‍ഷ്യം വച്ചുള്ള പ്രവര്‍ത്തനമാണ് കമ്പനിയുടേതെന്ന് മാനേജിംഗ് ഡയറക്ടര്‍ വില്‍‌ഫ്രഡ് ആല്‍‌ബര്‍ വ്യക്തമാക്കി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍