ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » എം‌എം‌ടിസി 9,365 ടണ്‍ ധാന്യങ്ങള്‍ വില്‍‌പ്പന നടത്തും (MMTC to sell 9,365 tons pulses)
Bookmark and Share Feedback Print
 
ആഭ്യന്തര വിപണിയില്‍ ഇറക്കുമതി ചെയ്ത 9,365 ടണ്‍ ഭക്‍ഷ്യധാന്യം വില്‍‌പ്പന നടത്താന്‍ പൊതുമേഖലാ സ്ഥാപനമായ എം‌എം‌ടിസി തീരുമാനിച്ചു. ഈ മാസം അവസാനത്തോടെ ഇതിന്‍റെ വില്‍‌പന നടത്തുന്നതിനായി കമ്പനി ബിഡുകള്‍ ക്ഷണിച്ചിട്ടുണ്ട്.

സപ്റ്റംബര്‍ 14ന് ബിഡുകള്‍ അവസാനിപ്പിക്കും. തുടര്‍ന്ന് സപ്റ്റംബര്‍ 21 ന് ടെന്‍ഡറിന്‍‌മേലുള്ള തീരുമാനമെടുക്കും. 3,800 ടണ്‍ പരിപ്പ്‌‍, 2,750 ടണ്‍ തുവര, 250 ടണ്‍ ചണ എന്നിവയാണ് കമ്പനി ആഭ്യന്തര വിപണിയില്‍ വിറ്റഴിക്കുക.

2009, 2010 വര്‍ഷങ്ങളിലേയ്ക്കായി മ്യാന്‍‌മാര്‍, കാനഡ, ഓസ്ട്രേലിയ, ടാന്‍സാനിയ, മാലാവി എന്നിവിടങ്ങളില്‍ നിന്നാണ് ധാന്യങ്ങള്‍ ഇറക്കുമതി ചെയ്തത്. ഇവ മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ ഗോഡൌണുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്.

ആഭ്യന്തര ഉപഭോഗത്തിനായി ഓരോ വര്‍ഷവും 3 - 4 മില്യണ്‍ ടണ്‍ ധാന്യങ്ങളാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍