ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » സ്വര്‍ണം തിളങ്ങുന്നു; പവന് 14,320 രൂപ (Gold to touch record high)
Bookmark and Share Feedback Print
 
PRO
ആഗോള വിപണിയിലെ വിലവര്‍ധനയെ തുടര്‍ന്ന് ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില വീണ്ടും പുതിയ റെക്കോഡ് സൃഷ്ടിച്ചു. പവന് 120 രൂപ വര്‍ധിച്ച് 14,320 നിരക്കിലാണ് ബുധനാഴ്ച ആഭ്യന്തര വിപണിയില്‍ വില്‍‌പന നടക്കുന്നത്. ഇന്ന് മാത്രം ഗ്രാമിന് 15രൂപ വര്‍ദ്ധിച്ച് 1790 രൂപ ആയി.

അമേരിക്ക രണ്ടാമതും സാമ്പത്തിക മാന്ദ്യത്തിലേക്ക് വീഴുമോ എന്ന ആശങ്കയില്‍ ആഗോള നിക്ഷേപകര്‍ വീണ്ടും പ്രതിസന്ധിയിലെ ആസ്തിയായ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതാണ് വിലവര്‍ധനയ്ക്ക് കാരണം.

ഇന്ത്യയില്‍ ഉത്സവസീസണും വരാനിരിക്കുന്നതിനാല്‍ വിലവര്‍ധനയ്ക്ക് ഇനിയും സാധ്യതയുണ്ടെന്നാണ് വിപണിവൃത്തങ്ങള്‍ നല്‍കുന്ന സൂചന. കേരളത്തില്‍ വിവാഹസീസണായ ചിങ്ങമാസമായതിനാല്‍ സ്വര്‍ണത്തിന് നല്ല വില്‍‌പനയുണ്ട്. അതേസമയം പഴയ സ്വര്‍ണം കാര്യമായി വിപണിയിലേക്ക് ഒഴുകാനും തുടങ്ങിയിട്ടുണ്ട്.

അഞ്ചു വര്‍ഷത്തിനിടെ സ്വര്‍ണത്തിന്റെ വില ഇരട്ടിയിലധികമായിട്ടും സ്വര്‍ണം വാങ്ങാനെത്തുന്നവരുടെ എണ്ണത്തില്‍ സാരമായ കുറവില്ലെന്നു വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലെ വിലനിലവാരവുമായി ഉപഭോക്‌താക്കള്‍ പൊരുത്തപ്പെട്ടു കഴിഞ്ഞതോടെ, വ്യാപാരത്തോതിലും കാര്യമായ മാറ്റമുണ്ടാകുന്നില്ല. കേരളത്തില്‍ നിക്ഷേപാവശ്യത്തിനു സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം 20 ശതമാനത്തോളം വര്‍ധിച്ചു.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സ്വര്‍ണവിലയിലയിലുണ്ടായ കുതിപ്പ്‌ ഇങ്ങനെ:
2005 ഒക്ടോബര്‍- പവന്‌ 5040 രൂപ
2008 ജനുവരി- പവന്‌ 8,040 രൂപ
2009 ഫെബ്രുവരി- പവന്‌ 11,040 രൂപ
2010 മേയ്‌- പവന്‌ 13,960 രൂപ
2010 സെപ്റ്റംബര്‍- പവന്‌ 14,320 രൂപ
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: സ്വര്ണവില