ഇന്ത്യയില്‍ നിന്നുള്ള കാപ്പി കയറ്റുമതിയില്‍ വന്‍ മുന്നേറ്റം. നടപ്പ് വര്‍ഷത്തിലെ ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ കാപ്പി കയറ്റുമതി 57 ശതമാനമാണ്. കാപ്പിയുടെ രാജ്യാന്തര വിപണിയില്‍ ആവശ്യക്കാര്‍ വര്‍ധിച്ചതാണ് കയറ്റുമതി വര്‍ധിപ്പിച്ചത്.
കോഫി ബോര്‍ഡിന്‍റെ കണക്കു പ്രകാരം നടപ്പ് വര്‍ഷത്തിലെ ആദ്യ ഒമ്പത് മാസത്തില്‍ 2.05ലക്ഷം ടണ്ണിന്റെ കാപ്പിയാണ് കയറ്റുമതി ചെയ്തത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ കാപ്പിയുടെ കയറ്റുമതി 1.30ലക്ഷം ടണ്‍ മാത്രമായിരുന്നു. ഇതിനു പുറമെ ആഭ്യന്തര ഉത്പാദനം 2.89 ലക്ഷം ടണ്ണായി വര്‍ധിച്ചിട്ടുണ്ട്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 2.62ലക്ഷം ടണ്ണായിരുന്നു ഉത്പാദനം.
ഒക്റ്റോബറില്‍ ആരംഭിക്കുന്ന വിളവെടുപ്പ് കാലയളവില്‍ കാപ്പി ഉത്പാദനം 3.08ലക്ഷം ടണ്ണിലെത്തുമെന്നാണ് കോഫി ബോര്‍ഡിന്‍റെ വിലയിരുത്തല്‍. ഇന്ത്യയില്‍ നിന്ന് ജര്‍മനി, ബെല്‍ജിയം, റഷ്യ, ഇറ്റലി തുടങ്ങി രാജ്യങ്ങളിലേക്കാണു ഏറ്റവും കൂടുതല്‍ കാപ്പി കയറ്റി അയക്കുന്നത്. കാപ്പി ഉത്പാദനത്തില്‍ ലോകത്തില്‍ അഞ്ചാം സ്ഥാനമാണ്. പ്രധാനമായും റൊബുസ്റ്റ, അറബിക ഇനം കാപ്പിയാണ് കയറ്റി അയക്കുന്നത്.