ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » തേയില ഉല്‍പ്പാദനം 3% ഇടിഞ്ഞു (Tea production declines by 3% in July)
Bookmark and Share Feedback Print
 
രാജ്യത്തെ തേയില ഉല്‍പ്പാദനത്തില്‍ നേരിയ ഇടിവ്. ജൂലൈ മാസത്തില്‍ തേയില ഉല്‍പ്പാദനത്തില്‍ മൂന്ന് ശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്. ലോകത്തിലെ ഏറ്റവും വലിയ തേയില നിര്‍മ്മാണ രാജ്യമായ ഇന്ത്യയില്‍ ജൂലൈ മാസത്തില്‍ 123.1 ദശലക്ഷം കിലോഗ്രാം തേയില ഉല്‍പ്പാദിച്ചു.

2009 ജൂലൈ മാസത്തില്‍ രാജ്യത്തെ തേയില ഉല്‍പ്പാദനം 126.7 ദശലക്ഷം കിലോഗ്രാമായിരുന്നു എന്ന ടീ ബോര്‍ഡ് അറിയിച്ചു. അസമില്‍ നിന്നുള്ള ഉല്‍പ്പാദനം കുറഞ്ഞതാണ് മൊത്ത ഉല്‍പ്പാ‍ദനവും കുറയാന്‍ കാരണമായത്. അസമില്‍ ജൂലൈയില്‍ 4.6 ദശലക്ഷം കിലോഗ്രാം തേയിലയാണ് ലഭിച്ചത്.

വടക്കെ ഇന്ത്യയില്‍ നിന്നുള്ള തേയില ഉല്‍പ്പാദനം 2009 ജൂലൈയില്‍ 106.4 ദശലക്ഷം കിലോഗ്രാം ആയിരുന്നു എങ്കില്‍ 2010 ല്‍ ഇത് 102.8 ദശലക്ഷം കിലോഗ്രമായി താഴ്ന്നു. അതേസമയം, ദക്ഷിണേന്ത്യയിലെ ഉല്‍പ്പാദനം 20.3 ദശലക്ഷമാണ്. ഇതിന് മുന്‍ വര്‍ഷമിത് 20.5 ദശലക്ഷം കിലോഗ്രാമായിരുന്നു. 2010ല്‍ ജനുവരി മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ തേയില ഉല്‍പ്പാദനം 462.1 ദശലക്ഷം കിലോഗ്രാമാണ്. ഇതിന് മുന്‍ വര്‍ഷമിത് 460.8 ദശലക്ഷം കിലോഗ്രാമായിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍